ലണ്ടന്‍: മദ്യപിച്ച് വാഹനമോടിച്ചതിന് മുന്‍ ഇംഗ്ലണ്ട് താരം രണ്ട് വര്‍ഷത്തേക്ക് വാഹനമോടിക്കുന്നതിന് വിലക്ക്. 120 മണിക്കൂര്‍ ശമ്പളമില്ലാതെ തൊഴിലെടുക്കാനും കോടതി വിധിച്ചിട്ടുണ്ട്.

കോടതി നടപടിക്ക് പുറമെ സ്വന്തം ക്ലബ്ബായ എവര്‍ട്ടണ്‍ റൂണിക്ക് രണ്ടാഴ്ചയിലെ ശമ്പളം (300,000 പൗണ്ട്) പിഴ ഈടാക്കാനും തീരുമാനിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ ഒന്നിനാണ് റൂണിയെ മദ്യപിച്ച് വണ്ടിയോടിച്ചതിന് പിടികൂടിയത്.

സംഭവത്തില്‍ കുടുംബത്തോടും എവര്‍ട്ടണ്‍ അധികൃതരോടും ആരാധകരോടും മാപ്പ് പറഞ്ഞിരുന്നതായി റൂണി പറഞ്ഞു. കരിയറില്‍ തന്നെ പിന്തുണച്ച എല്ലാ ആരാധകരോടും മാപ്പ് പറയുന്നുവെന്നും റൂണി പറഞ്ഞു. കോടതിവിധി അംഗീകരിക്കുന്നതായും റൂണി പറഞ്ഞു.


Read more:  ദിലീപിന് വേണ്ടി ക്ഷേത്രത്തില്‍ പൂജ നടത്തി പി.പി മുകുന്ദന്‍; പൂജയുടെ പ്രസാദം ജയിലില്‍ ദിലീപിനെത്തിച്ചുകൊടുക്കുമെന്ന് മുകുന്ദന്‍


രാത്രി രണ്ടു മണിയോടെ റൂണി സഞ്ചരിച്ച കറുപ്പു നിറത്തിലുള്ള വിഡബ്ല്യു ബീറ്റില്‍ കാര്‍ പോലീസ് തടയുകയായിരുന്നു. വിംസ്‌ലോ, ചെസ്‌ഷെയറില്‍ വെച്ചായിരുന്നു ഇത്. തുടര്‍ന്ന് പരിശോധന നടത്തിയപ്പോഴാണ് താരം മദ്യപിച്ചതായി പോലീസ് കണ്ടെത്തിയത്. തുടര്‍ന്ന് റൂണിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

പരിശോധനയില്‍ റൂണിയുടെ രക്തത്തില്‍ 104മില്ലിഗ്രാം ആല്‍ക്കഹോള്‍ കണ്ടെത്തിയിരുന്നു. നിയമപ്രകാരം 35മില്ലിഗ്രാം മാത്രമാണ് അനുവദിച്ചിട്ടുള്ളത്.