എഡിറ്റര്‍
എഡിറ്റര്‍
ടി.വി കമന്റേറ്റര്‍മാര്‍ക്കെതിരെ വെയ്ന്‍ റൂണിയുടെ രോഷപ്രകടനം
എഡിറ്റര്‍
Monday 25th November 2013 5:11pm

wayne-rooney

ലണ്ടന്‍: തന്നെ പുറത്താക്കണമെന്ന് അഭിപ്രായം പറഞ്ഞ രണ്ട് ടി.വി കമന്റേറ്റര്‍മാര്‍ക്കെതിരെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്‌ട്രൈക്കര്‍ വെയ്ന്‍ റൂണിയുടെ രോഷപ്രകടനം. കാര്‍ഡിഫ് സിറ്റിയ്‌ക്കെതിരെ 2-2ന് സമനിലയില്‍ പിരിഞ്ഞ പ്രീമിയര്‍ ലീഗ് മത്സരത്തിനിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

സ്‌കൈ സ്‌പോര്‍ട്‌സ് കമന്റേറ്റര്‍ മാര്‍ട്ടിന്‍ ടെയ്‌ലറും ലിവര്‍പൂളിന്റെ മുന്‍ മാനേജരായ ഗ്രെയിം സോനസുമാണ് റൂണിയുടെ രോഷത്തിന് ഇരയായത്. കളിയുടെ ആദ്യഭാഗത്ത് ജോര്‍ഡന്‍ മച്ചിനെ തൊഴിച്ചതിന് റൂണിയ്ക്ക് ചുവപ്പ് കാര്‍ഡ് കിട്ടേണ്ടതായിരുന്നുവെന്നും അങ്ങനെ സംഭവിക്കാതിരുന്നത് റൂണിയുടെ ഭാഗ്യം കൊണ്ടാമെന്നുമായിരുന്നു കമന്റേറ്റര്‍മാര്‍ പറഞ്ഞത്.

റഫറി നീല്‍ സ്വാര്‍ബിക്ക് റൂണിയെ മഞ്ഞക്കാര്‍ഡാണ് കാണിച്ചത്. തുടര്‍ന്ന് കളിച്ച റൂണി മാഞ്ചസ്റ്ററിന് വേണ്ടി ആദ്യ ഗോള്‍ നേടുക മാത്രമല്ല രണ്ടാം ഗോളിന് വഴിയൊരുക്കുകയും ചെയ്തു.

രണ്ടാം പകുതിയില്‍ കാര്‍ഡിഫിന്റെ മിസ്ഫീല്‍ഡര്‍ ഗാരി മെഡെല്‍ മാഞ്ചസ്റ്ററിന്റെ മറോണ്‍ ഫെല്ലെയ്‌നിയെ ഇടിച്ച സംഭവത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കണമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

‘കളി ഒരിക്കല്‍ കൂടി കണ്ടുനോക്കൂ. എന്റേത് മോശപ്പെട്ട തന്ത്രമായിരുന്നെന്ന് ഞാന്‍ സമ്മതിക്കുന്നു. എന്നാല്‍ കളി തീരുന്നത് വരെ മാര്‍ട്ടിന്‍ ടെയ്‌ലര്‍ ഇതുതന്നെ പറയുകയായിരുന്നു.’ റൂണി തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ചു.

‘അതിന് ശേഷം ഒരാള്‍ മറ്റൊരാളുടെ മുഖത്തിടിച്ചു. അതിനെക്കുറിച്ച് ഒരക്ഷരം പോലും അദ്ദേഹം പറഞ്ഞില്ല. മാര്‍ട്ടിനെ എനിക്കിഷ്ടമാണ്. പക്ഷേ ഇത് തീരെ തരം താഴ്ന്നു പോയി.

Souness എന്നതിന് പകരം Sourness  എന്ന് റൂണി എഴുതിയതും വിവാദമായി. നിരവധിയാളുകളില്‍ നിന്നും പരാതികളും അന്വേഷണങ്ങളും ലഭിച്ചതോടെ ഇത് മന:പൂര്‍വം തന്നെയാണെന്ന് റൂണി വ്യക്തമാക്കി.

സ്‌കൈ സ്‌പോര്‍ട്‌സിനോട് സോനസ് പറഞ്ഞതിങ്ങനെ: റൂണിയെ പുറത്താക്കേണ്ടത് തന്നെയായിരുന്നു. റഫറി അദ്ദേഹത്തിനെ മഞ്ഞക്കാര്‍ഡ് കാണിച്ചതിന്റെ കാരണം എനിക്കറിയില്ല.

Advertisement