Categories

റൂണിക്ക് മൂന്ന് മത്സരങ്ങളില്‍ നിന്ന് വിലക്ക്

നിയോണ്‍ (സ്വിറ്റ്‌സര്‍ലന്‍ഡ്): യൂറോ യോഗ്യതാ റൗണ്ടില്‍ മോണ്ടിനെഗ്രോയ്‌ക്കെതിരേ നടന്ന മത്സരത്തില്‍ ചുവപ്പു കാര്‍ഡ് പുറത്തായ ഇംഗ്ലണ്ട് സ്‌െ്രെടക്കര്‍ വെയ്ന്‍ റൂണിക്ക് മൂന്നു കളികളില്‍ വിലക്ക്. ഇതോടെ അടുത്ത വര്‍ഷം നടക്കുന്ന യൂറോ കപ്പ് ഫുട്‌ബോള്‍ 2012 ലെ മൂന്നു മത്സരങ്ങളില്‍ നിന്നു മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം പുറത്തിരിക്കേണ്ടി വരും.

കഴിഞ്ഞ വെള്ളിയാഴ്ച മോണ്ടിനെഗ്രോയിലെ പോഡ്‌ജോറികയില്‍ നടന്ന മത്സരത്തിന്റെ 74 ാം മിനിട്ടില്‍ മിയോഡ്രാഗ് ഡിസുഡോവികിനെ അപകടകരമായി ഫൗള്‍ ചെയ്തതിനാണ് റൂണിക്കു ചുവപ്പു കാര്‍ഡ് കിട്ടിയത്. മത്സരത്തില്‍ ഇംഗ്ലണ്ട് 2-1ന് മുന്നില്‍ നില്‍ക്കുമ്പോഴാണ് റൂണി അനാവശ്യമായി പിന്നില്‍ നിന്ന് തൊഴിച്ച് ചുവപ്പുകാര്‍ഡ് വാങ്ങി പുറത്തായത്. മോണ്ടിനെഗ്രോയ്‌ക്കെതിരേ 2-2 നു സമനില വഴങ്ങേണ്ടി വന്നെങ്കിലും ഇംഗ്ലണ്ട് ഗ്രൂപ്പ് ചാമ്പ്യന്‍മാരായി യൂറോ കപ്പിനു യോഗ്യത നേടിയിരുന്നു.

യുവേഫയുടെ കണ്‍ട്രോള്‍ ആന്‍ഡ് ഡിസിപ്ലിനറി ബോഡിയാണ് റൂണിക്കു വിലക്ക് വിധിച്ചത്. യുവേഫയുടെ വിലക്കിനെതിരേ അപ്പീല്‍ നല്‍കാന്‍ ഇംഗ്ലണ്ട് ഫുട്‌ബോള്‍ അസോസിയേഷനു അപ്പീല്‍ നല്‍കാന്‍ മൂന്ന് ദിവസം സമയം അനുവദിച്ചിട്ടുണ്ട്. അതിനിടെ വിലക്കിനെതിരെ പ്രതിഷേധവുമായി മുന്‍ താരങ്ങല്‍ രംഗത്തെത്തിയിട്ടുണ്ട്. റൂണിയെ വിലക്കിയ നടപടി വലിയ തമാശയായിപ്പോയെന്ന് മുന്‍ ഇംഗ്ലണ്ട് താരം ഫില്‍ നെവില്‍ പറഞ്ഞു. ചുവപ്പു കാര്‍ഡ് കിട്ടേണ്ട കുറ്റമൊന്നും റൂണി ചെയ്തിട്ടുണ്ടെന്ന് കരുതുന്നില്ലെന്നായിരുന്നു ഇംഗ്ലണ്ട് കോച്ച് ഫാബിയോ കപ്പെല്ലോയുടെ പ്രതികരണം.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.