എഡിറ്റര്‍
എഡിറ്റര്‍
വയനാട്ടില്‍ യത്തീംഖാനയിലെ 7 പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി; സമീപവാസികള്‍ക്കെതിരെ പരാതിയുമായി യത്തീംഖാന
എഡിറ്റര്‍
Monday 6th March 2017 9:39pm

 

മാനന്തവാടി: വയനാട്ടില്‍ യത്തീംഖാനയിലെ ഏഴു പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി. പ്രായപൂര്‍ത്തിയാകാത്ത ഏഴു പെണ്‍കുട്ടികളാണ് ഹോസ്റ്റലിലേക്ക് പോകും വഴി പീഡനത്തിനിയായത്.

പതിനഞ്ച് വയസ്സിനു താഴെ പ്രായമുള്ള പെണ്‍കുട്ടികളാണ് പീഡനത്തിരയായതെന്നാണ് റിപ്പോര്‍ട്ടുകള്‍. കേസില്‍ പതിനൊന്ന് പ്രതികളുണ്ടെന്നും അയല്‍വാസികളാണ് കുട്ടികളെ പീഡനത്തിരയാക്കിയതെന്നുമാണ് പൊലീസ് പറയുന്നത്.


Also read പരാജയങ്ങളില്‍ നിന്നും പാഠം ഉള്‍ക്കൊള്ളാന്‍ കോഹ്‌ലി പഠിക്കേണ്ടിയിരിക്കുന്നെന്ന് ഇന്ത്യന്‍ ബാറ്റിംങ് കോച്ച് 


കേസിലുള്‍പ്പെട്ട ആറ് പ്രതികളെ കല്‍പ്പറ്റ പൊലീസ് കസ്റ്റഡിയിലെടുത്തു. അനാഥാലയത്തിന് സമീപത്തുള്ള കടയിലെ ജീവനക്കാരായ യുവാക്കളെയാണ് പൊലീസ് കേസില്‍ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. പെണ്‍കുട്ടികള്‍ ഹോസ്റ്റലിലേക്ക് പോകും വഴി കടയിലേക്ക് വിളിച്ചുവരുത്തിയായിരുന്നു പീഡനം. യതീം ഖാന അധികൃതരാണ് പൊലീസില്‍ പരാതി നല്‍കിയത്.

Advertisement