Categories

വയനാട്ടില്‍ വാ­ഹ­ന­പകടം: 3 മ­ര­ണം


കല്‍പ്പ­റ്റ: വ­യ­നാട് മേപ്പാടി വടുവന്‍ചാല്‍ റോഡില്‍ തിനപുരത്ത് സ്വകാര്യബസും ജീപ്പും കൂട്ടിയി­ടി­ച്ച് 3 മ­ര­ണം. എട്ടുപേര്‍­ക്ക് പ­രി­ക്കേ­റ­റി­ട്ടുണ്ട്. ഒരാളുടെ നിലഗുരുതരമാണ്. കല്‍പ്പറ്റയില്‍നിന്നും വടുവന്‍ചാലിലേക്ക് പോകുന്ന ബസും മേപ്പാടി ഭാഗത്തേക്ക് വരികയായിരുന്ന ജീപ്പുമാണ് കുട്ടിയിടിച്ചത്.

റിപ്പണ്‍ സ്വദേശി സി.പി. ഇബ്രാഹിം, താഴെ അരപ്പറ്റ സ്വദേശിനി റോസമ്മ, നെല്ലിമുണ്ട സ്വദേശിനി ഐഷാബി എന്നിവരാ­ണ് അ­പ­ക­ട­ത്തില്‍ മരിച്ചത്.
പരി­ക്കേ­റ്റവരെ കോഴിക്കോട് മെഡിക്കല്‍ കോള­ജ് ആശുപത്രിയി­ലും കല്‍പറ്റയിലെ വിവി­ധ ആശുപത്രി­ക­ളിലും പ്രവേശിപ്പിച്ചു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.