കൊല്ലം: മക്കളായ ജ്യോതി, ശബരീനാഥ്,കണ്ണന്‍ എന്നിവര്‍ക്ക് ജോലിലഭിക്കാനായി 23 ലക്ഷംരൂപ നല്‍കിയിരുന്നതായി ജ്യോതിയുടെ അച്ഛന്‍ കൃഷ്ണന്‍ കുട്ടി ചെട്ടിയാര്‍ വ്യക്തമാക്കി. വയനാട് കലക്ട്രേറ്റിലെ ക്ലര്‍ക്ക് അഭിലാഷിനാണ് പണം കൈമാറിയതെന്നും കൃഷ്ണന്‍കുട്ടി വെളിപ്പെടുത്തി.

കല്‍പ്പറ്റയിലെ ലോഡ്ജില്‍വെച്ചാണ് താന്‍ പണം കൈമാറിയത്. എന്നാല്‍ പി എസ് സിയുടെ ലിസ്റ്റിലൂടെയാകും നിയമനമുണ്ടാവുക എന്നാണ് അഭിലാഷ് തന്നോട് പറഞ്ഞതെന്നും തട്ടിപ്പാണെന്ന കാര്യം അറിഞ്ഞില്ലെന്നും ജ്യോതിയുടെ പിതാവ് പറഞ്ഞു.

അഡൈ്വസ് മെമ്മോയുടെ കാര്യം നേരത്തേ ചോദിച്ചിരുന്നില്ല. അത് ചോദിച്ചിരുന്നെങ്കില്‍ തട്ടിപ്പ് മനസ്സിലായേനെ. നിയമനത്തിനായി മറ്റാരും തങ്ങളെ സമീപിച്ചില്ലെന്നും കൃഷ്ണന്‍കുട്ടി ചെട്ടിയാര്‍ വ്യക്തമാക്കി.