കൊല്ലം: വ്യാജരേഖയുണ്ടാക്കി നിയമനം നേടിയ കേസില്‍ അന്വേഷണത്തിനായി പ്രത്യേകപോലീസ് സംഘം കൊല്ലത്തെത്തി. വ്യാജരേഖയുണ്ടാക്കി നിയമനം നേടിയ പനച്ചവിള കൃഷ്ണനിവാസില്‍ ജ്യോതിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തുടരന്വേഷണത്തിനായി ജ്യോതിയെ വയനാട്ടിലേക്ക് കൊണ്ടുപോകും.

അതിനിടെ നിയമനതട്ടിപ്പുകേസില്‍ ജ്യോതിയുടെ അച്ഛന്‍ കൃഷ്ണന്‍കുട്ടിയേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏഴുലക്ഷം രൂപ നല്‍കി വ്യാജരേഖയുണ്ടാക്കിയാണ് താന്‍ ജോലി നേടിയതെന്ന് ജ്യോതി നേരത്തേ വ്യക്തമാക്കിയിരുന്നു. കോഴകൊടുത്ത് ജോലിസംഘടിപ്പിച്ച ശബരിനാഥ്, കണ്ണന്‍ എന്നിവരുടെ സഹോദരിയാണ് ജ്യോതി.

Subscribe Us:

അതിനിടെ തട്ടിപ്പ് അന്വേഷിക്കാന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ കെ ആര്‍ മുരളീധരന്‍ ഇന്ന് വയനാട്ടിലെത്തും. കലക്ട്രറേറ്റിലെ പ്രധാനരേഖകള്‍ അദ്ദേഹം അന്വേഷിച്ചു. അതിനിടെ വിവാദവുമായി ബന്ധപ്പെട്ട പല ഫയലുകളും കലക്ട്രറേറ്റില്‍ നിന്ന് അപ്രത്യക്ഷമായതായി റിപ്പോര്‍ട്ടുണ്ട്. ചൊവ്വാഴ്ച്ച പതിനൊന്നുമണിക്കു മുമ്പായി പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷണറോട് നിര്‍ദേശിച്ചിട്ടുണ്ട്.

അതിനിടെ നിയമനതട്ടിപ്പിന്റെ പശ്ചാത്തലത്തില്‍ പി എസ് സി യോഗം ഇന്ന് നടക്കും. തട്ടിപ്പ് പി എസ് സിയുടെ വിശ്വാസ്യതയെ കാര്യമായി ബാധിച്ചിട്ടുണ്ട്.