Categories

വ­യ­നാ­ട്ടിലെ ഭൂ­സമ­രം നിര്‍­ത്തി­വെച്ചു

കല്‍­പ്പ­റ്റ: വ­യ­നാ­ട്ടില്‍ ആ­ദി­വാ­സി­ക്ഷേ­മ സ­മി­തി ന­ട­ത്തി­വ­രു­ന്ന ഭൂ­സമ­രം നിര്‍­ത്തി­വച്ചു. മു­ഖ്യ­മ­ന്ത്രി വി എ­സ് അ­ച്ച്യൂ­താ­നന്ദ­ന്റെ ഉ­റ­പ്പി­നെ­ത്തു­ടര്‍­ന്നാ­ണ് സമ­രം നിര്‍­ത്തി­വ­യ്­ക്കു­ന്ന­തെ­ന്ന് ആ­ദി­വാ­സിക്ഷേ­മ സ­മി­തി നേ­താ­ക്കള്‍ പ­റഞ്ഞു. മു­ഖ്യ­മന്ത്രി വി എ­സ് അ­ച്ച്യു­താ­ന­ന്ദ­നു­മാ­യി തൃ­ശ്ശൂ­രില്‍­വ­ച്ച് ന­ടത്തി­യ ചര്‍­ച്ച­യി­ലാ­ണ് നിര്‍­ണ്ണാ­യ­ക തീ­രു­മാ­ന­മു­ണ്ടാ­യി­രി­ക്കു­ന്ന­ത്.

മൂ­ന്നു­മാ­സ­ത്തിന­കം വ­യ­നാ­ട്ടിലെ വന്‍­കി­ട­കൈ­യ്യേ­റ്റ­ങ്ങ­ളെല്ലാം ഒ­ഴി­പ്പി­ക്കു­മെ­ന്ന മു­ഖ്യ­മന്ത്രി ഉ­റ­പ്പി­ലാ­ണ് സമ­രം താല്‍­ക്കാ­ലി­ക­മാ­യി നിര്‍­ത്തി­വ­ച്ചി­രി­ക്കു­ന്ന­ത്. എ­ന്നാല്‍ മൂ­ന്നു­മാ­സ­ത്തിന­കം കൈ­യ്യേ­റ്റ­ങ്ങള്‍ ഒ­ഴി­പ്പി­ച്ചി­ല്ലെ­ങ്കില്‍ വീണ്ടും സ­മ­ര­ത്തി­ലേ­ക്ക് നീ­ങ്ങു­മെന്നും സൂ­ച­ന­യുണ്ട്. ആ­ദി­വാ­സി ക്ഷേ­മ­സ­മി­തി ഉ­ന്ന­യി­ച്ച മ­റ്റ് ആ­വ­ശ്യ­ങ്ങളും അം­ഗീ­ക­രി­ക്കാന്‍ മു­ഖ്യ­മന്ത്രി ത­യ്യാ­റാ­യി എ­ന്നാ­ണ് സൂചന.

വ­യ­നാ­ട്ടില്‍ ഭൂ­മി ഇല്ലാ­ത്ത­വര്‍ക്കും ഭൂ­മി അ­ന്യാ­ധീ­ന­പ്പെ­ട്ട­വര്‍ക്കും ഉ­ടന്‍ ഭൂ­മി നല്‍­കാ­നു­ള്ള ന­ട­പ­ടി­യെ­ടു­ക്കു­മെ­ന്ന് മു­ഖ്യ­മ­ന്ത്രി നേരത്തേ ഉറ­പ്പു നല്‍­കി­യി­രുന്നു. ഭൂമി­കൈ­യ്യേ­റ്റ­ങ്ങ­ളു­മാ­യി ബ­ന്ധ­പ്പെ­ട്ട എല്ലാ പ്ര­ശ്‌­ന­ങ്ങ­ളും അ­വ­സാ­നി­പ്പി­ക്കാന്‍ മൂ­ന്നു­മാ­സ­ത്തി­ന­കം ട്രി­ബ്യൂ­ണില്‍ രൂ­പീ­ക­രി­ക്കു­മെന്നും മു­ഖ്യ­മന്ത്രി പ­റ­ഞ്ഞി­രുന്നു.

എ­ന്നാല്‍ എം വി ശ്രേ­യാം­സ്­കു­മാ­റി­ന്റെയും ജോര്‍­ജ്ജ് പോ­ത്ത­ന്റേയും ഭൂ­മി സര്‍­ക്കാ­റി­ലേ­ക്ക് ക­ണ്ടു­കെ­ട്ടു­മെ­ന്നും ഇ­ത് ആ­ദി­വാ­സി­കള്‍­ക്ക് നല്‍­ക­ണ­മെ­ന്നു­മു­ള്ള ഉറ­പ്പ് മു­ഖ്യ­മ­ന്ത്രി­യില്‍ നിന്നും ആ­വ­ശ്യ­പ്പെ­ട്ടു എന്നും സൂ­ച­ന­യു­ണ്ട്. ഇ­ന്ന് ചര്‍­ച്ച ന­ട­ക്കു­ന്ന പ­ശ്ചാ­ത്ത­ല­ത്തില്‍ ക­ഴി­ഞ്ഞ­ദി­വ­സം ഒ­ഴി­പ്പി­ക്കല്‍ ന­ട­പ­ടി­ക­ളില്‍ നിന്നും ജില്ലാ­ഭ­ര­ണ­കൂ­ടം വി­ട്ടു­നി­ന്നി­രു­ന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.