എഡിറ്റര്‍
എഡിറ്റര്‍
‘അവര്‍ ഞങ്ങള്‍ക്ക് മിഠായികള്‍ തരാറുണ്ടായിരുന്നു. പൈസ ഇല്ലാതെ തന്നെ തരും’ വയനാട്ടില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടികള്‍ പറയുന്നു
എഡിറ്റര്‍
Wednesday 8th March 2017 8:11am

കല്‍പ്പറ്റ: വയനാട്ടിലെ യത്തീംഖാനയിലെ അന്തേവാസികളായ പിഞ്ചുകുഞ്ഞുങ്ങളെ ബലാത്സംഗം ചെയ്തത് മിഠായികള്‍ നല്‍കി വശീകരിച്ചശേഷം. കുട്ടികള്‍ക്ക് സൗജന്യമായി മിഠായികള്‍ നല്‍കി ഇവരെ സ്വാധീനിക്കുകയായിരുന്നു.

അവര്‍ തങ്ങള്‍ക്ക് മിഠായികള്‍ നല്‍കാറുണ്ടെന്നും പിന്നീട് വിളിച്ചുകൊണ്ടുപോയി പീഡിപ്പിച്ചശേഷം നഗ്നചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തുകയുമായിരുന്നെന്നാണ് കുട്ടികള്‍ പറയുന്നത്.

‘ട്യൂഷന്‍ക്ലാസ് കഴിഞ്ഞ് മിഠായികള്‍ വാങ്ങാനാണ് ഞങ്ങള്‍ ആ കടയിലെത്തിയത്. അവര്‍ ഞങ്ങള്‍ക്ക് പലപ്പോഴും മിഠായികള്‍ തറാരുണ്ടായിരുന്നു. പൈസ ഇല്ലാതെ തന്നെ തരും.’ കുട്ടികള്‍ പി.കെ ശ്രീമതി എം.പിയോടു പറഞ്ഞതായി ദേശാഭിമാനി റിപ്പോര്‍ട്ടു ചെയ്യുന്നു.


Must Read: കൃത്രിമ മഴ പെയ്യിക്കാന്‍ സര്‍ക്കാര്‍ ഇനി വേറെ ആളെ നോക്കേണ്ട!; കേരളത്തില്‍ മഴ പെയ്തത് ‘വൃഷ്ടിയജ്ഞം’ നടത്തിയതിനാലെന്ന അവകാശവാദവുമായി ആചാര്യ എം.ആര്‍ രാജേഷ് 


‘ ഒരുദിവസം ബ്ലാക്ക് ബ്യൂട്ടി എന്ന് വിളിപ്പേരുള്ള കറുത്ത് നല്ല ശക്തിയുള്ള അയാള്‍ എന്നെ ബലംപ്രയോഗിച്ച് കൊണ്ടുപോയി. എന്റെ കൂട്ടുകാരികളും പുറകെ വന്നു. അയാളെ കൂടാതെ വേറെ നാലുപേര്‍ കൂടി അവിടെയെത്തി. പെട്ടെന്ന് അവര്‍ വാതിലടച്ച് കുറ്റിയിട്ടു. എന്തോ ഒരു ദ്രാവകം കുടിക്കാന്‍ തന്നു.’

‘പിന്നെ വസ്ത്രങ്ങള്‍ ബലംപ്രയോഗിച്ച് ഊരി. പിന്നെ ഉപദ്രവിച്ചു. ഒച്ചവെച്ചപ്പോള്‍ വായപൊത്തിപ്പിടിച്ചു. അവര്‍ ഞങ്ങളെ മാറിമാറി ഉപദ്രവിച്ചു. പിന്നെ ഉടുപ്പൊന്നുമില്ലാതെ ഞങ്ങളുടെ ദൃശ്യങ്ങള്‍ എടുത്തു. ഈ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി. ആരോടെങ്കിലും പറഞ്ഞാല്‍ കൊന്നുകളയുമെന്നായിരുന്നു ഭീഷണി. നാട്ടുകാരും വീട്ടുകാരുമെല്ലാം ഞങ്ങളുടെ ഉടുപ്പില്ലാത്ത ഫോട്ടോ കാണുമെന്ന് ഭയന്ന് അവര്‍ വിളിച്ചപ്പോഴൊക്കെ പോകേണ്ടിവന്നു.’ കുട്ടികള്‍ പറയുന്നു.

യത്തീംഖാനയിലെ അന്തോവാസികളായ ഏഴു കുട്ടികളാണ് ക്രൂട്ടബലാത്സംഗത്തിന് ഇരയായത്. നാലുപേര്‍ ഒമ്പതാംക്ലാസ് വിദ്യാര്‍ഥിനികളും മൂന്നുപേര്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിനികളുമാണ്. ഹോസ്റ്റലിലേക്കു പോകുമ്പോഴാണ് ഇവര്‍ പീഡനത്തിന് ഇരയായത്.

Advertisement