കല്‍പ്പറ്റ: വ്യാജരേഖ ഉപയോഗിച്ച് നിയമനം നേടിയ കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് ജോയിന്റ് കൗണ്‍സില്‍ ആവശ്യപ്പെട്ടു. ജില്ലാഭരണകൂടത്തിലെ ഉന്നതര്‍ അറിയാതെ ഇത്തരമൊരു തട്ടിപ്പ് നടക്കില്ലെന്നും ജോയിന്റ് കൗണ്‍സില്‍ ആരോപിച്ചു.

വ്യാജരേഖ ഉപയോഗിച്ച് നിയമനം നേടിയത് ക്രൈംബ്രാഞ്ച് അന്വേഷിക്കേണ്ടതുണ്ട്. എഡി എമ്മും ജില്ലാ കലക്ടറും അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ അറിയാതെ ഇത്തരമൊരു തട്ടിപ്പ് നടക്കില്ല. പത്ത് വര്‍ഷത്തിനുള്ളില്‍ നടന്ന എല്ലാ നിയമനങ്ങളെക്കുറിച്ചും അന്വേഷണം നടത്തണമെന്നും കൗണ്‍സില്‍ ആവശ്യപ്പെട്ടു.

അതിനിടെ നിയമനതട്ടിപ്പില്‍ പിടിയിലായ അഭിലാഷ് സംഘടനയുടെ പ്രവര്‍ത്തകനായിരുന്നുവെന്ന് ജോയിന്റ് കൗണ്‍സില്‍ സമ്മതിച്ചു. അഭിലാഷ് സംഘടനയെ ചതിക്കുകയായിരുന്നുവെന്നും കൗണ്‍സില്‍ വ്യക്തമാക്കി.