തിരുവനന്തപുരം: വയനാട് ജില്ലാകലക്ടര്‍ ടി.ഭാസ്‌കരനെ മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതുസംബന്ധിച്ച ഫയലില്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാന്ദന്‍ ഒപ്പുവച്ചു. വ്യാജരേഖ ഉപയോഗിച്ച് ജോലിനേടിയ സംഭവുമായി ബന്ധപ്പെട്ടാണ് കലക്ടറെ മാറ്റിയത്.

പി.എസ്.സി നിയമനതട്ടിപ്പ് റവന്യൂവകുപ്പിലുണ്ടാക്കിയ പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍  റവന്യൂ മന്ത്രി കെ.പി രാജേന്ദ്രന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തെ എം.എന്‍ സ്മാരകത്തില്‍ യോഗം നടന്നിരുന്നു.ഇതേതുടര്‍ന്ന് റവന്യൂമന്ത്രി മുഖ്യമന്ത്രിയുമായി കൂടിയാലോചന നടത്തി കലക്ടറെ മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു.

നേരത്തെ വ്യാജരേഖ ഉപയോഗിച്ച് ജോലിനേടിയ കേസുമായി ബന്ധപ്പെട്ട് വയനാട് എ ഡി എമ്മിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. റവന്യൂമന്ത്രി കെ പി രാജേന്ദ്രന്റെ നിര്‍ദേശപ്രകാരം കെ വിജയനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.