തിരുവനന്തപുരം: വയനാട് ജില്ലയില്‍ പടര്‍ന്നു പിടിക്കുന്ന കോളറ ബാധ തടയാന്‍ കൈക്കൊണ്ട നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. എ. പ്രദീപ്കുമാര്‍ എം.എല്‍.എയാണ് നോട്ടീസ് നല്‍കിയത്.

അതേസമയം രോഗം പടരുന്നത് തടയാന്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ് നോട്ടീസിന് മറുപടി നല്‍കി. കോളറ നിയന്ത്രണ വിധേയമാക്കിയതായി. വയനാട് ജില്ലയിലെ കോളറ അവലോകന യോഗത്തില്‍ നിന്ന് ജില്ലാ കലക്ടര്‍ പങ്കെടുക്കാതിരുന്നതിനെക്കുറിച്ച് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ വയനാട് ജില്ലയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ഒറ്റ പൈസ പോലും ചെലവഴിച്ചിട്ടില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു.

അടിയന്തരപ്രമേയ അവതരണത്തിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ വിട്ടു.