എഡിറ്റര്‍
എഡിറ്റര്‍
കൊട്ടിയൂര്‍ പീഡനം; വയനാട് ശിശുക്ഷേമ സമിതി സര്‍ക്കാര്‍ പിരിച്ച് വിട്ടു
എഡിറ്റര്‍
Monday 6th March 2017 10:59pm

 

വയനാട്: വയനാട് ശിശുക്ഷേമ സമിതി സര്‍ക്കാര്‍ പിരിച്ചു വിട്ടു. അധ്യക്ഷന്‍ ഫാ. തോമസ് ജോസഫ് തേരകത്തെയും സമിതി അംഗം സിസ്റ്റര്‍ ബെറ്റി ജോസിനെയും പുറത്താക്കിയാണ് സമിതി പിരിച്ച് വിടാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത്. വൈദികന്റെ പീഡനത്തെത്തുടര്‍ന്ന് പെണ്‍കുട്ടി ജന്മം നല്‍കിയ കുഞ്ഞിനെ ഏറ്റെടുക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതിനാലാണ് സമിതിക്കെതിരായ നടപടി.


Also read ആര്‍.എസ്.എസിന്റെ നേര്‍ച്ച കോഴികളല്ല സി.പി.ഐ.എം പ്രവര്‍ത്തകര്‍; പോരാട്ടം തുടരുക തന്നെ ചെയ്യും: എ.എന്‍ ഷംസീര്‍ 


കോഴിക്കോട് ശിശുക്ഷേമ സമിതിക്കാണ് വയനാടിന്റെ അധിക ചുമതല നല്‍കിയിരിക്കുന്നത്. വൈദികന്‍ പ്രതിയായ കേസില്‍ ഇരുവരുടേയും ഇടപെടല്‍ വ്യക്തമായതിനാല്‍ രണ്ടു പേരെയും കേസില്‍ പ്രതി ചേര്‍ക്കും. ഇരുവരെയും പ്രതി ചേര്‍ക്കുന്നതോടെ കേസിലെ പ്രതികളുടെ എണ്ണം പത്താകും.

നേരത്തെ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട വൈത്തിരി ദത്തെടുപ്പ് കേന്ദ്രത്തിലെ ഹോം മേധാവി സിസ്റ്റര്‍ ഒഫീലിയ, ക്രിസ്തുരാജ ആശുപത്രി ജീവനക്കാരായ ടെസി ജോസ്, ഡോ. ഹൈദരലി, സിസ്റ്റര്‍ ആന്‍സി മാത്യൂ എന്നിവര്‍ ഇന്ന് മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കിയിരുന്നു.

പ്രതികള്‍ക്കെതിരെ പോസ്‌കോ നിയമപ്രകാരവും ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരവുമാണ് കേസ് എടുത്തിരിക്കുന്നത്. തോമസ് തേരകത്തെ പുറത്താക്കുമെന്ന് ആരോഗ്യ മന്ത്രി കൈ.കൈ ശൈലജ ശനിയാഴ്ച വ്യക്തമാക്കിയിരുന്നു. ഇയാളെ മാനന്തവാടി രൂപതാ വക്താവ് സ്ഥാനത്ത് നിന്നും കഴിഞ്ഞ ദിവസം നീക്കിയിരുന്നു.

Advertisement