എഡിറ്റര്‍
എഡിറ്റര്‍
കേരളത്തിലെ കേബിള്‍ ടിവി ഡിജിറ്റലൈസേഷന് വേനോ മീഡിയാ വില്ലേജ് 50 കോടി രൂപ നിക്ഷപിക്കുന്നു
എഡിറ്റര്‍
Saturday 15th March 2014 7:20pm

way-know

കോഴിക്കോട്: കേരളത്തിലെ കേബിള്‍ ടിവി വിതരണം ഡിജിറ്റലൈസ് ചെയ്യാന്‍ വേനോമീഡിയാ വില്ലേജ് 50 കോടി രൂപ നിക്ഷേപിക്കുന്നു. സംസ്ഥാനത്തെ ആദ്യത്തെ മീഡിയാ സ്റ്റാര്‍ട്ടപ്പായ വേനോ മീഡിയാ വില്ലേജ് ഈ സാമ്പത്തികവര്‍ഷം തന്നെ വിവിധ ജില്ലകളിലായി 100 മിനിഹെഡ്ഡന്റുകളും (MH) 100000 സെറ്റ് ടോപ്പ്‌ബോക്‌സുകളും (STB) സ്ഥാപിക്കുമെന്നും കമ്പനി അവകാശപ്പെട്ടു.

മാധ്യമവ്യവസായത്തിലെ വിവിധ രംഗങ്ങളില്‍ നൂതന സാങ്കേതികവിദ്യകള്‍ നിലനിര്‍ത്തിപരമാവധി വളര്‍ച്ച നേടുക എന്നതാണ മലേഷ്യ, യു.കെ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള മാധ്യമരംഗത്ത പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടായ്മയായ വേനോ മീഡിയാ വില്ലേജിന്റെ ലക്ഷ്യമെന്നും കമ്പനി അധികൃതര്‍ അറിയിച്ചു.

ഇന്ത്യയില്‍ തന്നെ പ്രമുഖ മാധ്യമ കോര്‍പ്പറേറ്റ് സ്ഥാപനമായ നോയിഡ സോഫ്റ്റ്‌വേര്‍ടെക്‌നോളജി പാര്‍ക്ക് ലിമിറ്റഡ് (NSPTL) മായി കൈകോര്‍ത്തുകൊണ്ടാണ് ഡിജിറ്റലൈസിന്റെ സാധ്യതകള്‍ വേനോ മീഡിയാ വില്ലേജ് ഉപയോഗപ്പെടുത്തുകയെന്ന് കമ്പനി മാനേജിങ് ഡയറക്ടര്‍, മില്‍ട്ടന്‍ ഫ്രാന്‍സിസ് അറിയിച്ചു.

രാജ്യത്തെ ആദ്യത്തെ ഡയറക്ട് റ്റു നെറ്റ്‌വര്‍ക്ക് (DTN) സര്‍വ്വീസായ ജെയിന്‍ഹിറ്റ്‌സിന്റെ കേരളം, ലക്ഷദ്വീപ്,പോണ്ടിച്ചേരി ഭാഗങ്ങളിലെ ഔദ്യോഗിക വിതരണപങ്കാളിയാണ് വേനോ മീഡിയാവില്ലേജ്.

NSPTL ന്റെ ഡിജിറ്റലൈസേഷന്‍ സംരഭമാണ് ജെയിന്‍ഹിറ്റ്‌സ്. പൂര്‍ണ്ണമായും ഉപഗ്രഹസംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും നൂതനമായസാങ്കേതികവിദ്യയുടെ സഹായത്തോടെ മലയാളികള്‍ മുന്‍പെങ്ങുംഅനുഭവിച്ചിട്ടില്ലാത്തത്ര ഉന്നതമായ ദൃശ്യാനുഭവമാണ് വാഗ്ദാനം ചെയ്യുന്നതെന്നും അധികൃതര്‍ അറിയിച്ചു.

ലോകത്തിലെ തന്നെ പ്രമുഖ സാങ്കേതിക ദാതാവായ മോട്ടറോളയുടെയും ഉപഗ്രഹസേവന ദാതാക്കളായ ഇന്റല്‍സാറ്റിന്റെയും സഹകരണത്തോടെയാണ് ജയിന്‍ഹിറ്റ്‌സ് പ്രേക്ഷകരിലേക്കെത്തുന്നത്.

ഉപഗ്രഹങ്ങളില്‍ നിന്നും ഹെഡ്ഡന്റ് ഇന്‍ ദിസ്‌കൈ (HITS) ടേക്‌നോളജി വഴി പ്രാദേശിക കേബിള്‍ ഓപ്പറേറ്റര്‍മാര്‍ക്കും കേബിള്‍വഴി വീടുകളിലേക്കും ഡിജിറ്റല്‍ ടിവി സിഗ്‌നല്‍ വിതരണം ചെയ്താണ് ജയിന്‍ഹിറ്റ്‌സിന്റെ പ്രവര്‍ത്തനം.

ഇത്തരത്തില്‍ ഗ്രാമ നഗര ഭേദമന്യേ ഇന്ത്യയുടെ എല്ലാ ഭാഗത്തും ഏതു കാലാവസ്ഥയിലും തടസ്സം കൂടാതെ സിഗ്‌നല്‍ ലഭ്യമാക്കാന്‍  ജയിന്‍ഹിറ്റ്‌സിന് സാധിക്കുമെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്.

jainhints

കേരളത്തിലെ എല്ലാ പ്രമുഖ ചാനലുകളും ഇന്ത്യ മുഴുവന്‍ വിതരണംചെയ്യുന്നതിനോടൊപ്പം എംപെഗ്4 നിലവാരത്തില്‍ പ്രാദേശിക ചാനലുകളും ജെയിന്‍ഹിറ്റ്‌സില്‍ ലഭ്യമാണ്.

കേവലം കേബിള്‍ ടിവി ചാനലുകള്‍ വിതരണം ചെയ്യുന്നസംവിധാനം എന്നതിനപ്പുറത്ത് വേഗതയേറിയ ബ്രോഡ്ബാന്റ്, ഇന്റ്രാക്ടീവ് സര്‍വ്വീസ്,മള്‍ട്ടിസ്‌ക്രിന്‍, ഇലേര്‍ണിങ്, ഇഷോപ്പിങ് തുടങ്ങിയ സേവനങ്ങളും ജയിന്‍ഹിറ്റ്‌സ്‌വഴി ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും.

കേരളത്തിലെ ഓരോ ജില്ലകളിലും 20MHകള്‍ വീതം സ്ഥാപിക്കാനാണ് NSPTL ലക്ഷ്യമിടുന്നതെന്നും അതിവേഗ ബ്രോഡ്ബാന്റ് സര്‍വ്വീസ് കേരളത്തിലെ ഗ്രാമങ്ങളില്‍പോലും എത്തിക്കാന്‍ വേസജ്ജീകരണങ്ങള്‍ ചെയ്തതായും ജയിന്‍ഹിറ്റ്‌സിന്റെഓപ്പറേഷന്‍ വിഭാഗം മേധാവി പുനീത് അറോറ അറിയിച്ചു.

കേരളത്തിലെ സാധാരണക്കാരായ ആളുകള്‍പോലും അമിതമായി ഇന്റര്‍നെറ്റ് ഉപയോഗിക്കുകയും ടെക്‌നോപാര്‍ക്ക്, സ്റ്റാര്‍ട്ടപ്പ് വില്ലേജ് വഴി ധാരാളംവിദേശകമ്പനികള്‍ കേരളത്തില്‍ പ്രവര്‍ത്തനം തുടങ്ങികൊണ്ടിരിക്കുകയും ചെയ്യുന്ന ഈ സാഹചര്യത്തില്‍ ജയിന്‍ഹിറ്റ്‌സ് ഹെഡ്ഡന്റ് വഴി എംപെക്4, എച്ച്ഡിചാനലുകളോടൊപ്പം 35mbpsവരെ വേഗതയേറിയ ബ്രോഡ്ബാന്റ് ഉള്‍പ്പോടെയുള്ളകൂടുതല്‍ സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്കും കമ്പനികള്‍ക്കും ലഭ്യമാക്കാനുംഅതുവഴി കൂടുതല്‍ സാമ്പത്തിക ലാഭം ഉറപ്പാക്കാനും പ്രാദേശിക കേബിള്‍ഓപ്പറേറ്റര്‍മാര്‍ക്ക് സാധിക്കുമെന്നും ജയിന്‍ഹിറ്റ്‌സ് മേധാവികള്‍ അറിയിച്ചു.

പൂര്‍ണ്ണമായി ഡിജിറ്റലൈസ് ചെയ്യാന്‍ സര്‍ക്കാര്‍ അനുവദിച്ച കാലാവധി കഴിയാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കേബിള്‍ഓപ്പറേറ്റര്‍മാരും ഉപഭോക്താക്കളും നേരിടുന്ന പ്രധാന വെല്ലുവിളിയായ സെറ്റ്‌ടോപ്പ്‌ബേക്‌സുകളുടെ (STB) ലഭ്യതയ്ക്കും ജയിന്‍ഹിറ്റ്‌സ് പരിഹാരമുണ്ടാക്കുന്നുണ്ട്.

കേരളത്തിലെ ലക്ഷകണക്കിന് ഉപഭോക്താക്കളെ സമയ ബന്ധിതമായി ഡിജിറ്റലൈസ് ചെയ്യാന്‍ പൂര്‍ണ്ണ സജ്ജമാണ് വേനോ മീഡിയാ വില്ലേജ് എന്നും ലോകത്തിലെ തന്നെ എറ്റവും നിലവാരം കൂടിയ സാങ്കേതിക സേവന ദാതാക്കളായ മോട്ടോറോളയുടെ സെറ്റ്‌ടോപ്പ്‌ബേക്‌സുകള്‍ ആണ് തങ്ങള്‍ വിതരണം ചെയ്യുന്നതെന്നും കമ്പനി അറിയിച്ചു.

കാഴ്ച്ചക്കോ മികവിനോ ഒട്ടും കുറവുവരുത്താത്തവിധത്തില്‍ 50ഓളം എച്ച്ഡി ചാനലുകളും 3D ചാനലുകളും വിദേശചാനലുകളും ഉള്‍പ്പെടെ 1000 വരെ ചാനലുകള്‍ ജയിന്‍ഹിറ്റ്‌സില്‍ ലഭിക്കുമെന്നും കമ്പനി അധികൃതര്‍ പത്രക്കുറിപ്പില്‍ പറയുന്നുണ്ട്.

വരും മാസങ്ങളില്‍വരുന്ന ഡിജിറ്റലൈസേഷന്റെ സമയബന്ധിത മാറ്റങ്ങള്‍ മുന്‍കൂട്ടികണ്ട് ജയിന്‍ഹിറ്റ്‌സിന്റെ 10 ലക്ഷത്തോളം സെറ്റ്‌ടോപ്പ്‌ബേക്‌സുകള്‍ കേരളത്തില്‍എത്തിക്കാന്‍ വേണ്ട തയ്യാറെടുപ്പുകള്‍ നടത്തിയതായും വേനോ മീഡിയാ വില്ലേജ്മാനേജിങ് ഡയറക്ടര്‍, മില്‍ട്ടന്‍ ഫ്രാന്‍സിസ് പത്രകുറിപ്പില്‍ അറിയിച്ചു.

Advertisement