എഡിറ്റര്‍
എഡിറ്റര്‍
കേരള തീരത്ത് രൂക്ഷമായ കടലാക്രമണം: ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു
എഡിറ്റര്‍
Tuesday 4th September 2012 9:39am

തൃശൂര്‍: കേരള തീരത്ത് രൂക്ഷമായ കടലാക്രമണം. ആയിരക്കണക്കിന് വീടുകളില്‍ വെള്ളം കയറി. ആലപ്പുഴയിലും കൊല്ലത്തും നൂറുകണക്കിനാളുകളെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.

Ads By Google

കൊല്ലം ജില്ലയില്‍ മയ്യനാട്, ഇരവിപുരം പ്രദേശങ്ങളില്‍ കടല്‍ക്ഷോഭം രൂക്ഷമായി. മയ്യനാട് താന്നി ലക്ഷ്മിപുരത്ത് 24 വീടുകളില്‍ വെള്ളം കയറി. ഇവരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. ഇരവിപുരത്ത് മത്സ്യബന്ധന വലകള്‍ നഷ്ടപ്പെട്ടു.

കടലിലെ അസ്വാഭാവിക മാറ്റം കൊച്ചി – ചെല്ലാനം തീരത്തെ ജനങ്ങളെ മണിക്കൂറുകളോളം ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തി. രാവിലെ കടല്‍ ഉള്‍വലിയുകയും തിരിച്ചുവരുകയും ചെയ്തു.

തിരമാലകള്‍ ആഞ്ഞടിച്ചതോടെ കടല്‍ഭിത്തി ദുര്‍ബലമായ പ്രദേശങ്ങളില്‍ നിരവധി വീടുകള്‍ വെള്ളത്തിലായി. പല സ്ഥലത്തും വര്‍ഷങ്ങള്‍കൊണ്ട് രൂപപ്പെട്ട തീരം കുറച്ച്‌ സമയത്തിനുള്ളില്‍ അപ്രത്യക്ഷമായി.

നായരമ്പലത്ത് വെളിയത്താംപറമ്പ്, പുത്തന്‍ കടപ്പുറം ഭാഗങ്ങളില്‍ പലയിടത്തും കടല്‍ഭിത്തിക്ക് മുകളിലൂടെ വെള്ളം തീരദേശ റോഡിലെത്തി. ചെറായി കോണ്‍വെന്റ് ബീച്ചില്‍ കടല്‍ഭിത്തി തകര്‍ന്ന ഭാഗത്തുകൂടി വെള്ളം കരയിലെത്തി. പരിസരത്തുണ്ടായിരുന്ന പാത്രങ്ങള്‍, സൈക്കിളുകള്‍ എന്നിവയെല്ലാം ഒഴുകിപ്പോയി.

ആലപ്പുഴ ജില്ലയില്‍ 1200ലധികം വീടുകളില്‍ വെള്ളം കയറി. നാല് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഈ കുടുംബങ്ങളെ മാറ്റി. ഞായറാഴ്ച രാത്രിയോടെ ആരംഭിച്ച കടല്‍ക്ഷോഭം ഇന്നലെ വൈകിട്ടും ശമിച്ചിട്ടില്ല. റോഡില്‍ മണ്ണിടിഞ്ഞും വെള്ളം കയറിയും തീരദേശങ്ങളില്‍ ഗതാഗതം സ്തംഭിച്ചു.

കോഴിക്കോട് നഗരമേഖലയില്‍ നൈനാംവളപ്പ്, പുതിയങ്ങാടി പള്ളിക്കണ്ടി ബീച്ച്, അത്താണിക്കല്‍ ബീച്ച് എന്നിവിടങ്ങളിലും കടലാക്രമണമുണ്ടായി. പള്ളിക്കണ്ടി ബീച്ചില്‍ ഒരു വീടിന് ഭാഗികമായ നാശനഷ്ടമുണ്ടായി.  കണ്ണൂര്‍ പയ്യാമ്പലത്തും ആയിക്കരയിലും കടല്‍ക്ഷോഭമുണ്ടായി. നാശനഷ്ടങ്ങളില്ല.

Advertisement