തിരുവനന്തപുരം: ദേശീയ ജലപാത പദ്ധതി നടപ്പാക്കുന്നത് അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ ഇടപെടല്‍ കാരണമാണ് വൈകിയതെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ നിയമസഭയില്‍ പറഞ്ഞു. ജലപാത വികസനത്തിന്റെ മറവില്‍ മണല്‍ക്കൊള്ള നടത്തിയിട്ടുള്ളവര്‍ക്കെതിരെ നടപടിയെടുത്തതിനെ തുടര്‍ന്നാണ് ഉള്‍നാടന്‍ ജലഗതാഗത ഉപദേഷ്ടാവ് ബി ആര്‍ മേനോനെ അനാശാസ്യ കേസില്‍ കുടുക്കിയത്. എന്നാല്‍ അദ്ദേഹം ഹൈക്കോടതിയില്‍ തന്റെ നിരപരാധിത്വം തെളിയിച്ചിട്ടുണ്ട്. ഇപ്പോള്‍ അദ്ദേഹം വീണ്ടും ജലപാത പദ്ധതി നടപടികളുമായി മുന്നോട്ട് പോവുകയാണ്.

ഇക്കാരണങ്ങള്‍ കൊണ്ടാണ് മഞ്ചേശ്വരം മുതല്‍ തിരുവനന്തപുരം വരെയുള്ള ദേശീയ ജലപാത പദ്ധതിയില്‍ നടപ്പാക്കുന്നതില്‍ കാല താമസമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. പന്ത്രണ്ടാം ധനകാര്യ കമ്മിഷനില്‍ നിന്ന് ലഭിച്ച പണം പൂര്‍ണമായും ചെലവഴിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Subscribe Us: