തിരുവനന്തപുരം: വെള്ളക്കരം അഞ്ചിരട്ടിയായി വര്‍ധിപ്പിക്കണമെന്ന് വാട്ടര്‍ അതോറിറ്റി സര്‍ക്കാറിന് ശുപാര്‍ശ നല്‍കി. ഉപഭോഗത്തിന്റെ തോതനുസരിച്ച് 20 മുതല്‍ 150 ശതമാനം വരെ വെള്ളക്കരം കൂട്ടണമെന്നാണ് വാട്ടര്‍ അതോറിറ്റിയുടെ ആഴശ്യം.

ഇത് സംബന്ധിച്ച വാട്ടര്‍ അതോറിറ്റി ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിന്റെ ശുപാര്‍ശ സര്‍ക്കാരിന് കൈമാറി. ഈ ശുപാര്‍ശ മന്ത്രിസഭായോഗം പരിഗണിച്ച ശേഷം അന്തിമ തീരുമാനമുണ്ടാവും

ഗാര്‍ഗിക ഉപയോഗത്തിന് ഇപ്പോഴത്തെ കുറഞ്ഞ ചാര്‍ജ് 20 രൂപയാണ്. ശുപാര്‍ശ നടപ്പായാല്‍ ഇത് 100 രൂപയാകും. അതായത് അഞ്ചിരട്ടി വര്‍ധന. 20 രൂപയ്ക്ക് 5000 ലീറ്റര്‍ വെള്ളമാണ് ഇപ്പോള്‍ ഉപയോഗിക്കാവുന്നത്. ഉപഭോഗം ഇതിലും കവിഞ്ഞാല്‍, ഒരോ ആയിരം ലിറ്ററിനും(ഒരു യൂണിറ്റ്) 10 രൂപ നിരക്കില്‍ അധികം നല്‍കേണ്ടിവരും. ഇപ്പോഴിത് നാലുമുതല്‍ ആറുരൂപ വരെയാണ്.