എഡിറ്റര്‍
എഡിറ്റര്‍
തിരുവനന്തപുരത്ത് കുടിവെള്ളം മുടങ്ങി: മൂന്നിടത്ത് ജലവിതരണ പൈപ്പുകള്‍ പുന:സ്ഥാപിച്ചു
എഡിറ്റര്‍
Tuesday 26th February 2013 12:04am

തിരുവനന്തപുരം: തിരുവനന്തപുരത്ത് കുടിവെള്ളം മുടങ്ങി. അരുവിക്കരയില്‍ നിന്ന് നഗരത്തില്‍ വെള്ളമെത്തിക്കുന്ന നാലു പൈപ്പ് ലൈനുകളാണ് പൊട്ടിയത്.

Ads By Google

സംഭവത്തില്‍ അട്ടിമറി സാധ്യത തള്ളിക്കളയാനാകില്ലെന്നും അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയിരുന്നു. ഒരു പൈപ്പില്‍ നാലിടത്ത് പൊട്ടലുണ്ടായതാണ് സംശയമുണ്ടാക്കുന്നതെന്ന്് മുഖ്യമന്ത്രി പറഞ്ഞു. വഴയിലയ്ക്കടുത്ത് ആറാംകല്ല്, കരകുളം കൂട്ടാംപാറ, ഏണിക്കര, പേരൂര്‍ക്കട എന്നിവിടങ്ങളിലാണ് പൈപ്പ് പൊട്ടിയത്.

അതേസമയം ജലവിതരണം നടത്തുന്ന പൈപ്പുകളിലുണ്ടായ തകരാര്‍ പരിഹരിക്കാന്‍ ഊര്‍ജ്ജിത ശ്രമം തുടരുകയാണ്. പൈപ്പു പൊട്ടിയ നാലിടങ്ങളില്‍ മൂന്നിടത്തും പുതിയ പൈപ്പുകള്‍ സ്ഥാപിച്ചു. പേരൂര്‍ക്കടയില്‍ പുതിയ പൈപ്പ് സ്ഥാപിക്കാനുള്ള ജോലികള്‍ പുരോഗമിക്കുകയാണ്.

ആറ്റുകാല്‍ പ്രദേശത്ത് കുടിവെള്ളവിതരണം മുടങ്ങില്ലെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ട്. ജലവിതരണത്തിന് 50 ടാങ്കറുകള്‍ ഏര്‍പ്പെടുത്തും. ചീഫ് സെക്രട്ടറി ജോസ് സിറിയക്ക്് വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കും.

ജില്ലാ കലക്ടര്‍ നേരിട്ട് നിര്‍വഹണം ഉറപ്പാക്കും. പിടിപി നഗറിലെ സംഭരണിയില്‍ 25 ലക്ഷം ലിറ്റര്‍ വെള്ളം സംഭരിച്ചിട്ടുണ്ട്. വെള്ളം നിറച്ച ടാങ്കറുകള്‍ മെഡിക്കല്‍ കോളജില്‍ പാര്‍ക്കുചെയ്യും. ജലവിതരണം ആവശ്യമായ സ്ഥലങ്ങളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കും

അതേസമയം പൊങ്കാല ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ കുടിവെള്ളം മുടങ്ങിയത് ഭക്തരില്‍ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്.

Advertisement