കാട്ടാക്കട: കേരളത്തില്‍ ഇന്നലെ മുതല്‍ തുടങ്ങിയ കനത്ത മഴയെ തുടര്‍ന്ന് നെയ്യാര്‍ഡാമില്‍ ജലനിരപ്പ് ഉയരുന്നു. സമീപപ്രദേശങ്ങളിലെ പുഴകള്‍ നിറഞ്ഞു കവിയുകയാണ്. നെയ്യാര്‍ ഡാമിലേക്ക് നീരൊഴുക്കുന്ന നദികളിലും ഒഴുക്ക് വര്‍ധിച്ചതിനാല്‍ ഡാമിലേയ്ക്ക് വെള്ളം കുത്തിയൊലിക്കുകയാണ്.

നെയ്യാര്‍ ഡാമിന്റെ ജലനിരപ്പ് ഇപ്പോള്‍ 84.5 മീറ്റര്‍ ആണ്. ഡാമിന്റെ പരമാവധി 84.75 മീറ്ററാണ്. അതിനാല്‍ തന്നെ ഏതുനിമിഷവും ഡാം തുറന്നു വിടാന്‍ സാധ്യത ഉള്ളതായി അധിക്യതര്‍ അറിയിച്ചു.

ജലനിരപ്പ് കൂടിയതിനെ തുടര്‍ന്ന് ഡാമിന്റെ രണ്ടു ചാനലുകളും അടച്ചു. നെയ്യാര്‍ ഡാമിന്റെ  ഇരു കരകളിലും താമസിക്കുന്നവര്‍ അതീവജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

Malayalam News

Kerala News In English