എഡിറ്റര്‍
എഡിറ്റര്‍
ഒരു ദിവസത്തിനുള്ളില്‍ രാം ലീല മൂന്ന് വട്ടം കണ്ടു: ബിഗ് ബി
എഡിറ്റര്‍
Monday 18th November 2013 5:38pm

ramleela

ദീപികയ്ക്കും റണ്‍വീര്‍ സിങ്ങിനും ഇതില്‍ കൂടുതല്‍ എന്ത് വേണം. സാക്ഷാല്‍ ബിഗ് ബി അമിതാബ് ബച്ചനാണ് ഇരുവരുടേയും പുതിയ ചിത്രം രാം ലീലയെ പ്രകീര്‍ത്തിച്ച് പറഞ്ഞിരിക്കുന്നത്.

24 മണിക്കൂറിനുള്ളില്‍ അമിതാബ് ബച്ചന്‍ രാംലീല മൂന്ന് വട്ടം കണ്ടത്രേ. ദീപികയും റണ്‍വീറും ഭാവിയിലെ താരങ്ങളാണെന്നും അമിതാബ് പറയുന്നു. ചിത്രത്തിലെ ഇരുവരുടേയും പ്രകടനം അപാരമാണെന്നും അമിതാബിന്റെ സര്‍ട്ടിഫിക്കറ്റ്.

രാം ലീലയുടെ സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയേയും അമിതാബ് അഭിനന്ദിച്ചു. സിനിമയില്‍ ക്യാമറയ്ക്ക് മുന്നിലും പിന്നിലും നിന്നവര്‍ ഗംഭീരമാക്കിയെന്നും അമിതാബ് പറയുന്നു.

രാം ലീല തനിക്ക് മറക്കാനാകാത്ത അനുഭവമാണ് തന്നതെന്നും പറഞ്ഞാണ് ബിഗ് ബി തന്റെ വാക്കുകള്‍ അവസാനിപ്പിച്ചത്.

Advertisement