എഡിറ്റര്‍
എഡിറ്റര്‍
റാണി മുഖര്‍ജിയും പൃഥ്വിരാജും ഒന്നിക്കുന്ന ‘അയ്യ’ യുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി
എഡിറ്റര്‍
Friday 7th September 2012 12:23pm

ന്യൂദല്‍ഹി: മലയാളികളുടെ പ്രിയതാരം പൃഥ്വിരാജിന്റെ ആദ്യ  ബോളിവുഡ്‌ ചിത്രമായ അയ്യയുടെ ആദ്യ ട്രെയിലറുകള്‍ പുറത്തിറങ്ങി. റാണി മുഖര്‍ജിയാണ് ചിത്രത്തിലെ നായിക. ബോളിവുഡില്‍ റാണി മുഖര്‍ജിയുടെ തിരിച്ചുവരവായാണ് ചിത്രം വിശേഷിപ്പിക്കപ്പെടുന്നത്. ഒക്ടോബര്‍ 12 നാണ് ചിത്രം തിയേറ്ററുകളിലെത്തുക.

Ads By Google

അയ്യയില്‍ റാണിയുടെ മൂന്ന് ഐറ്റം നമ്പറുകളുണ്ടെന്നാണ് അറിയുന്നത്. ചിത്രത്തില്‍ ഒരു മറാത്തി പെണ്‍കുട്ടിയായാണ് റാണി എത്തുന്നത്. ഇതിനായി മറാത്തി ഭാഷയും റാണി പഠിച്ചിരുന്നു.  സൂര്യ എന്ന തമിഴ് ചിത്രകാരന്റെ വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്.

സച്ചിന്‍ കുന്ദല്‍ക്കറാണ് ചിത്രത്തിന്റെ സംവിധായകന്‍. സൂപ്പര്‍ഹിറ്റ് സംവിധായകന്‍ അനുരാഗ് കശ്യപാണ് ചിത്രം നിര്‍മിക്കുന്നത്.

ആദ്യ ബോളിവുഡ്‌ ചിത്രമായ അയ്യ പുറത്തിറങ്ങുന്നതിന് മുമ്പേ ബോളിവുഡിലെ സൂപ്പര്‍ നിര്‍മാതാവും സംവിധായകനുമായ യാഷ് ചോപ്രയും പൃഥ്വിയെ ഔറംഗസേബ് എന്ന ചിത്രത്തിലേക്ക് ക്ഷണിച്ചിരുന്നു.

ഇഷ്‌ക് സാദേ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ ചുവടുവെച്ച അര്‍ജുന്‍ കപൂറാണ് ഔറംഗസേബിലെ മറ്റൊരു പ്രധാന താരം.

Advertisement