എഡിറ്റര്‍
എഡിറ്റര്‍
‘ബൗളര്‍മാരെ പഞ്ഞിക്കിടാന്‍ മാത്രമല്ല ഓട്ടോറിക്ഷയോടിക്കാനും ധവാനറിയാം’; നട്ടപ്പാതിരയ്ക്ക് ധവാന്റേയും പാണ്ഡ്യയുടേയും ഓട്ടോ സവാരി, വീഡിയോ കാണാം
എഡിറ്റര്‍
Saturday 19th August 2017 10:29pm

കൊളംബോ: ലങ്കയ്‌ക്കെതിരായ ഏകദിന പരമ്പര നാളെ ആരംഭിക്കുമെങ്കിലും ഇന്ത്യന്‍ ടീമിന് സമ്മര്‍ദ്ദമില്ല. ടെസ്റ്റ് പരമ്പരയിലെ സമ്പൂര്‍ണ്ണ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണവര്‍. അതുകൊണ്ടു തന്നെ താരങ്ങള്‍ ലങ്കന്‍ ടൂര്‍ ആസ്വദിക്കുന്നുമുണ്ട്.

ഇന്ത്യയുടെ ഓപ്പണര്‍ ശിഖര്‍ ധവാനെ ബൗളര്‍മാരെ കണക്കിന് പ്രഹരിക്കുന്ന ബാറ്റ്‌സ്മാനായി നാമൊക്കെ ഒരുപാട് തവണ കണ്ടിട്ടുണ്ട്. എന്നാല്‍ ഓട്ടോറിക്ഷ ഓടിക്കുന്ന ധവാനെ അധികമാര്‍ക്കും അറിയില്ല.

ഇതാ ഇവിടെ ഓട്ടോ ഓടിക്കുന്ന ധവാന്റെ വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യ.

ധവാന്‍ ഓട്ടോയോടിക്കുമ്പോള്‍ പിന്നിലിരുന്ന് ആസ്വദിക്കുന്ന പാണ്ഡ്യയേയും വീഡിയോയില്‍ കാണാന്‍ സാധിച്ചിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് പാണ്ഡ്യ വീഡിയോ പുറത്തു വിട്ടത്.

കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലായിരിക്കുകയാണ്. എന്നാല്‍ എപ്പോഴാണ് ഇങ്ങനെയൊരു സാഹസത്തിന് ഇരുവരും മുതിര്‍ന്നതെന്ന് വ്യക്തമല്ല.

നേരത്തെ ടെസ്റ്റ് പരമ്പരയില്‍ മിന്നും പ്രകടനം കാഴ്ച്ച വെച്ച ധവാന് മാന്‍ ഓഫ് ദ സീരിസും അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ സെഞ്ച്വറി നേടിയ പാണ്ഡ്യയ്ക്ക് മാന്‍ ഓഫ് ദ മാച്ചും ലഭിച്ചിരുന്നു.

Daddy D di Auto Rickshaw Ride @hardikpandya93 🤣🤣🤣🤣👌👌👌😉😉

A post shared by Shikhar Dhawan (@shikhardofficial) on

Advertisement