Categories

‘അറിയാഞ്ഞിട്ടല്ല, വേണ്ടാന്നു വെച്ചിട്ടാ’; റണ്ണൗട്ടിന് വഴിയൊരുക്കിയ കേദാറിനെ ‘കണ്ണുരിട്ടി പേടിപ്പിച്ച്’ ധോണി; വിശ്വസിക്കാനാകാതെ ക്രിക്കറ്റ് പ്രേമികള്‍

ചെന്നൈ: ചെപ്പോക്കിലെ ആരാധകരുടെ ആരവങ്ങള്‍ക്ക് നടുവിലൂടെ അഞ്ചാമനായി ധോണി ക്രീസിലെത്തുമ്പോള്‍ ഇന്ത്യന്‍ നില പരുങ്ങലിലായിരുന്നു. അവിടുന്ന് ടീമിനെ ഉയര്‍ത്തി കൊണ്ടുവരികയായിരുന്നു ധോണി. യുവനിരയുടെ കൂട്ട് പിടിച്ച് ധോണി സ്‌കോര്‍ 281 ല്‍ എത്തിക്കുകയായിരുന്നു.

എന്നാല്‍ ധോണിയുടെ മാച്ച് വിന്നിംഗ് ഇന്നിംഗ്‌സിന് നേരത്തെ തന്നെ തിരശ്ശീല വീഴുമായിരുന്നു. 22ആം ഓവറില്‍ ഓസീസ് താരം ഹില്‍ട്ടണ്‍ കാര്‍ട്ട്‌റൈറ്റ് വീണു കിട്ടയ റണ്ണൗട്ട് നഷ്ടപ്പെടുത്തിയില്ലായിരുന്നെങ്കില്‍ ധോണിയുടെ തകര്‍പ്പന്‍ പ്രകടനം നേരത്തെ തന്നെ അസ്തമിക്കുമായിരുന്നു.

സിംഗിളിനായി ക്രീസില്‍ നിന്ന് ഇറങ്ങിയ ധോണി നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ നിന്ന കേദാര്‍ ജാദവുമായുണ്ടായ ആശയക്കുഴപ്പമാണ് ധോണിയുടെ വിക്കറ്റിനുള്ള സാധ്യത സൃഷ്ടിച്ചത്. ധോണി റണ്‍സിനായി ക്രീസില്‍ നിന്നും ഇറങ്ങിയിട്ടും അപകടം മണത്ത കേദാര്‍ ഓടാന്‍ കൂട്ടാക്കാതെ നില്‍ക്കുകയായിരുന്നു.


Also Read:  ‘തെണ്ടികളുടെ ദൈവം’; അമ്പലവും പ്രതിഷ്ഠയുമില്ലാത്ത ഓച്ചിറ ആല്‍ത്തറയെ കുറിച്ചുള്ള പരിപാടിയ്ക്ക് ബിജു മുത്തത്തിയ്ക്കും കൈരളിയ്ക്കുമെതിരെ സംഘപരിവാറിന്റെ കൊലവിളി


അവസരം മുതലാക്കിയ ഹില്‍ട്ടണ്‍ പന്തെടുത്ത് സ്റ്റംമ്പ് ലക്ഷ്യമാക്കി എറിഞ്ഞെങ്കിലും ലക്ഷ്യം തെറ്റുകയായിരുന്നു. അന്നേരം എം.എസ്.ഡി ഫ്രെയിമില്‍ പോലുമില്ലായിരുന്നു എന്നതാണ് വാസ്തവം. എന്നാല്‍ പിന്നീട് സംഭവിച്ചതായിരുന്നു യഥാര്‍ത്ഥ അത്ഭുതം.

ഫില്‍ഡിലെ കൂള്‍നസിനു പേരു കേട്ട മിസ്റ്റര്‍ കൂളിന് നിയന്ത്രണം വിട്ടോ എന്നൊരു സംശയം. നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ നിന്ന കേദാറിനെ രൂക്ഷമായി നോക്കുന്ന ധോണിയെയാണ് സ്‌ക്രീനില്‍ പിന്നീട് കണ്ടത്. ധോണിയുടെ ഭാവമാറ്റം കായിക ലോകത്തെ തന്നെ അമ്പരപ്പിച്ചിരിക്കുകയാണ്. നിരവധി പേരാണ് കേദാറിനെ ട്രോളിയും ധോണിയുടെ ഭാവമാറ്റത്തെ കുറിച്ചുമെല്ലാം ട്വീറ്റ് ചെയ്തിരിക്കുന്നത്.

ചില ട്വീറ്റുകള്‍ കാണാം

Tagged with: |