എഡിറ്റര്‍
എഡിറ്റര്‍
തലസ്ഥാനത്തെ മാലിന്യം ക്വാറികളില്‍ തള്ളാനുള്ള നീക്കം നാട്ടുകാര്‍ തടഞ്ഞു
എഡിറ്റര്‍
Thursday 11th October 2012 11:57am

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ മാലിന്യം കോര്‍പ്പറേഷന്‍ അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന ചേങ്കോട്ടുകോണം ക്വാറികളിലേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ ജനങ്ങള്‍ രംഗത്ത്.

പരിശോധനയ്‌ക്കെത്തിയ ആര്‍.ഡി.ഒയെയും ഡിവൈഎസ്പിയെയും നാട്ടുകാര്‍ തടഞ്ഞു. സ്ത്രീകളും കുട്ടികളും അടക്കം നൂറോളം പേര്‍ ഉള്‍പ്പെട്ട സംഘമാണ് റോഡ് ഉപരോധിച്ച് ഉദ്യോഗസ്ഥരെ തടഞ്ഞത്.

Ads By Google

സ്ഥലത്ത് വന്‍ പൊലീസ് സന്നാഹവും എത്തി. മാലിന്യ ലോറികളെയോ ഉദ്യോഗസ്ഥരെയോ പാറമടയിലേക്ക് കടക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍.

ബുധനാഴ്ച നഗരവികസന മന്ത്രി മഞ്ഞളാംകുഴി അലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അടിയന്തരമായി മാലിന്യം പാറമടകളിലേക്ക് നീക്കം ചെയ്യാന്‍ തീരുമാനമെടുത്തിരുന്നു. തിരുവനന്തപുരം കോര്‍പ്പറേഷന്‍ അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന ഇരുപതോളം പാറമടകള്‍ ഇതിനായി തിരഞ്ഞെടുത്തിട്ടുണ്ട്.

ഉപയോഗിക്കാതെ കിടക്കുന്ന പാറമടകളില്‍ മാലിന്യം നിക്ഷേപിച്ചശേഷം മണ്ണിട്ട് മൂടാനാണ് ഇപ്പോഴത്തെ പദ്ധതി. മേയര്‍ കെ. ചന്ദ്രികയും യോഗത്തില്‍ പങ്കെടുത്തിരുന്നു.

മാലിന്യനീക്കത്തിന് കര്‍ശന നടപടി വേണ്ടിവരുമെന്നും ഇതിന് എല്ലാവരും സഹകരിക്കണമെന്നും മന്ത്രിസഭായോഗത്തിനുശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭ്യര്‍ഥിച്ചിരുന്നു.

 

Advertisement