എഡിറ്റര്‍
എഡിറ്റര്‍
വസിം അക്രത്തെ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ഉപദേഷ്ടാവാക്കുന്നു
എഡിറ്റര്‍
Tuesday 19th June 2012 10:04am

കറാച്ചി: പാക്കിസ്ഥാന്‍ ക്രിക്കറ്റിന് ഇനി മുതല്‍ പുതിയമുഖമായിരിക്കും. കാരണം താരങ്ങള്‍ക്ക് ക്ലാസും പരിശീലവും എല്ലാം ഇനി മുതല്‍ നല്‍കാന്‍ പോകുന്നത് വസീം അക്രം ആയിരിക്കുമെന്നാണ് കേള്‍ക്കുന്നത്.

പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് വസീം അക്രത്തെ തങ്ങളുടെ ക്രിക്കറ്റ് ഉപദേഷ്ടാവാക്കാന്‍ നീക്കം നടത്തുന്നുണ്ട്. ഈ ആഴ്ചയില്‍ നടക്കാന്‍ പോകുന്ന ക്യാമ്പില്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ക്ലാസെടുത്തുകൊടുക്കാന്‍ അക്രത്തെ വിളിക്കുമെന്നാണ് അറിയുന്നത്.

നാഷണല്‍ ക്രിക്കറ്റ് അക്കാദമി തലവനും പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഡയരക്ടറുമായ ഇന്‍ദിഖബ് അലം ആണ് ഇക്കാര്യം അറിയിച്ചത്. വസീം അക്രത്തെ പോലെ പരിചയ സമ്പന്നതയും കഴിവുമുള്ള ഒരു താരം പാക്കിസ്ഥാന്‍ ക്രിക്കറ്റ  താരങ്ങളുമായി ആശയവിനിമയം നടത്തുന്നത് അവര്‍ക്ക് ഏറെ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ യു.കെയില്‍ കഴിയുന്ന വസീം അക്രം ഈ തീരുമാനങ്ങളെ കുറിച്ചൊന്നും അറിഞ്ഞിട്ടില്ലെന്നതാണ് മറ്റൊരു രസം.

എന്നെ ഇക്കാര്യമൊന്നും ആരും അറിയിച്ചിട്ടില്ല. പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിലെ ആരും ഇക്കാര്യം പറഞ്ഞ് വിളിച്ചിട്ടുമില്ല. തന്നെ അവര്‍ ക്ഷണിക്കുകയാണെങ്കില്‍ വരാന്‍ ഞാന്‍ തയ്യാറാണ്. അതില്‍ എനിയ്ക്ക് സന്തോഷമേയുള്ളു. എന്നാല്‍ തന്റെ ഷെഡ്യൂളുകള്‍ ഇതിനായി മാറ്റേണ്ടിവരും. – വസീം വ്യക്തമാക്കി.

Advertisement