ന്യൂദല്‍ഹി: ലോകകപ്പിനുള്ള പാക്കിസ്ഥാന്‍ ടീമിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട ഷഹീദ് അഫ്രീഡിയെ പിന്തുണച്ച് മുന്‍ താരം വസീംഅക്രം രംഗത്ത്. അഫ്രീഡിയെ ക്യാപ്റ്റനായി നിയമിച്ച പി.സി.ബി നടപടി നിര്‍ണായകമാണെന്നാണ് അക്രം വിശേഷിപ്പിച്ചിരിക്കുന്നത്.

ഏറ്റവും മികച്ച തീരുമാനാണ് ക്രിക്കറ്റ് ബോര്‍ഡ് എടുത്തത്. ഏറെ അനുഭവമുള്ള ആള്‍റൗണ്ടറാണ് അഫ്രീഡി. മറ്റുതാരങ്ങളെ ഒന്നിച്ചുനിര്‍ത്തി ടീമിനെ നയിക്കാന്‍ അഫ്രീഡിക്ക് കഴിയുമെന്നും അക്രം പ്രതീക്ഷപ്രകടിപ്പിച്ചു.

നേരത്തേ മിസ്ബ ഉള്‍ ഹഖ് ക്യാപ്റ്റനാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അഫ്രീഡിക്കായിരുന്നു നറുക്കുവീണത്. മിസ്ബയെ വൈസ്‌ക്യാപ്റ്റനാക്കി നിശ്ചിയിച്ചിട്ടുണ്ട്.