വാഷിംഗടണ്‍: അമേരിക്കയിലെ പ്രശസ്തമായ മാസിക ന്യൂസ്‌വീക്കിന്റെ ഉടമസ്ഥാവകാശം വാഷിംഗ്ടണ്‍ പോസ്റ്റ് വിറ്റു. 1961 മുതലുള്ള കരാര്‍ അവസാനിച്ചതിനെത്തുടര്‍ന്നാണ് വാഷിംഗ്ടണ്‍ പോസ്റ്റ് ന്യൂസ് വീക്കിനെ കൈയ്യൊഴിഞ്ഞത്.

ഹര്‍മാന്‍ ഇന്‍ഡസ്ട്രീസ് സ്ഥാപകന്‍ സിഡ്‌നി ഹര്‍മാനാണ് വീക്കിന്റെ പുതിയ ഉടമ. ന്യൂയോര്‍ക്ക് ഡെയ്‌ലി ന്യൂസ് ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്ത് ലേലത്തിലാണ് ഹര്‍മാന്‍ വീക്ക് സ്വന്തമാക്കിയത്. എന്നാല്‍ എത്രകോടി രൂപയ്ക്കാണ് വീക്ക് വിറ്റുപോയതെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. മാസികയുടെ ജീവനക്കാരെ ആരെയും മാറ്റാന്‍ ഉദ്ദേശമില്ലെന്ന് ഹര്‍മാന്‍ വ്യക്തമാക്കിയിട്ടുണ്ട്.