എഡിറ്റര്‍
എഡിറ്റര്‍
മന്‍മോഹനെ വിമര്‍ശിച്ചതില്‍ ഖേദിക്കുന്നില്ല: വാഷിങ്ടണ്‍ പോസ്റ്റ്
എഡിറ്റര്‍
Wednesday 5th September 2012 4:43pm

ന്യൂദല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ ദുരന്തചിത്രം എന്ന് വിശേഷിപ്പിച്ചതില്‍ ഖേദപ്രകടനം നടത്തില്ലെന്ന് വാഷിങ്ടണ്‍ പോസ്റ്റ്.

ഖേദപ്രകടനത്തിന്റെ ചോദ്യമേ ഇവിടെ ഉയരുന്നില്ല. ലേഖനത്തില്‍ മന്‍മോഹന്റെ ഭാഗം പറയുന്നില്ലെന്നത് ശരിയാണ്. എന്നാല്‍ കഴിഞ്ഞ  ജുലൈയിയില്‍ പ്രധാനമന്ത്രിയെ അഭിമുഖത്തിനായി ക്ഷണിച്ചിരുന്നെങ്കിലും അത് നിരാകരിക്കുകയായിരുന്നു. ഇങ്ങനെയൊരു ലേഖനം വരുന്ന കാര്യം നേരത്തേ അദ്ദേഹത്തിന് അറിയാമായിരുന്നെന്നും വാഷിങ്ടണ്‍ പോസ്റ്റിലെ ജേണലിസ്റ്റായ സൈമണ്‍ ഡന്‍യര്‍ പറയുന്നു.

Ads By Google

‘ ഇന്ത്യാസ് സൈലന്റ് പ്രൈം മിനിസ്റ്റര്‍ ബികംസ് ട്രാജിക് ഫിഗര്‍’ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച സ്‌റ്റോറിയിലാണ് മന്‍മോഹന്‍ സിങ്ങിനെ വിമര്‍ശിക്കുന്നത്. ഇന്ത്യയെ ഐശ്വര്യത്തിലേക്കും ശക്തിയിലേക്കും നവീനതയിലേക്കും നയിച്ച പ്രധാനമന്ത്രി ഇപ്പോള്‍ ചരിത്രത്തിലെ പരാജിതനായി മാറുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വാഷിങ്ടണ്‍ പോസ്റ്റിന്റെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ്സ് ശക്തമായ പ്രതിഷേധമറിയിച്ചതിന് പിന്നാലെയാണ് ഖേദപ്രകടനം നടത്തില്ലെന്ന തീരുമാനവുമായി വാഷിങ്ടണ്‍ പോസ്റ്റ് എത്തിയിരിക്കുന്നത്.

ടൈം മാഗസിന്‍ മന്‍മോഹന്‍ സിങ്ങിനെ ‘അണ്‍ അച്ചീവര്‍’ എന്ന് വിശേഷിപ്പിച്ചതിന് ഏകദേശം ഒരു മാസത്തിന് ശേഷമാണ് ദുരന്ത ചിത്രമെന്ന വിശേഷണവുമായി വാഷിങ്ടണ്‍ പോസ്റ്റും എത്തിയിരിക്കുന്നത്.

Advertisement