എഡിറ്റര്‍
എഡിറ്റര്‍
മന്‍മോഹന്‍ ദുരന്തചിത്രം: തിരുത്തലുമായി വാഷിങ്ടണ്‍ പോസ്റ്റ്
എഡിറ്റര്‍
Friday 7th September 2012 9:22am

ന്യൂദല്‍ഹി: പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെക്കുറിച്ചുള്ള വിവാദ ലേഖനത്തിലെ ചില ഭാഗങ്ങള്‍ ഒരു വര്‍ഷം മുമ്പ് മറ്റൊരു മാഗസിനില്‍ വന്നതാണെന്ന പ്രധാനമന്ത്രിയുടെ ഓഫീസിന്റെ വാദം ശരിയാണെന്ന് വാഷിങ്ടണ്‍ പോസ്റ്റ് സമ്മതിച്ചു.

Ads By Google

ലേഖനത്തിലെ ചില ഭാഗങ്ങള്‍ ഒരു വര്‍ഷം മുമ്പ് ഒരു ഇന്ത്യന്‍ മാഗസിനില്‍ വന്നതാണെന്നും ഇതില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാണ് വാഷിങ്ടണ്‍ പോസ്റ്റ് പുതിയ ലേഖനം പ്രസിദ്ധീകരിച്ചതെന്നും ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിയുടെ ഓഫീസ് കഴിഞ്ഞദിവസം പത്രത്തിന് കത്ത് നല്‍കിയിരുന്നു. ഇത് അധാര്‍മിക മാധ്യമപ്രവര്‍ത്തനമാണെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് കുറ്റപ്പെടുത്തിയിരുന്നു.

2011ല്‍ ഇന്ത്യന്‍ മാസികയായ കാരവനില്‍ പ്രധാനമന്ത്രിയെ പരിഹസിച്ച് ഒരു ലേഖനം പ്രത്യക്ഷപ്പെട്ടിരുന്നെന്നും അതില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തി വാഷിങ്ടണ്‍ പോസ്റ്റ് ഉപയോഗിച്ചെന്നും പ്രധാനമന്ത്രിയുടെ മുന്‍ മാധ്യമ ഉപദേഷ്ടാവ് സഞ്ജയ ബാരു ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കാരവന് ക്രഡിറ്റ് നല്‍കിയ ലേഖനം അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് വാഷിങ്ടണ്‍ പോസ്റ്റ് അറിയിച്ചു.

ലേഖനം പക്ഷം ചേര്‍ന്നുള്ളതാണെന്നും പ്രധാനമന്ത്രിയുടെ അഭിപ്രായം ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടില്ലെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് കഴിഞ്ഞദിവസം കുറ്റപ്പെടുത്തിയിരുന്നു.

Advertisement