എഡിറ്റര്‍
എഡിറ്റര്‍
‘മോദിയുടെ ഭാര്യയ്ക്കുവേണ്ടി ഡോര്‍ തുറക്കുന്ന ഗാര്‍ഡ്’ ഇന്റര്‍നെറ്റില്‍ വൈറലായി മോദിയുടെ യു.എസ് സന്ദര്‍ശനത്തിനിടയിലെ വീഡിയോ
എഡിറ്റര്‍
Tuesday 27th June 2017 2:13pm

വാഷിങ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു.എസ് സന്ദര്‍ശനത്തിനിടെ ‘മോദിയുടെ ഭാര്യയ്ക്കുവേണ്ടി ഡോര്‍ തുറക്കുന്ന’ ഗാര്‍ഡിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലാവുന്നു. ട്രംപ് -മോദി മീറ്റ് എന്ന ഹാഷ് ടാഗോടു കൂടിയാണ് വീഡിയോ വൈറലാകുന്നത്.

മോദിയെയും കൊണ്ട് വൈറ്റ് ഹൗസില്‍ എത്തിയ കാറിന്റെ ഡോറുകളുടെ അടുത്തേക്ക് ഗാര്‍ഡുകള്‍ വരികയും സല്യുട്ട് നല്‍കി മോദിക്കും ‘മിസിസ്സ് മോദിക്കുമായി’ കാറിന്റെ വാതില്‍ തുറക്കുകയും കാത്തുനില്‍ക്കുകയും ചെയ്യുന്ന വീഡിയോ ആണ് വൈറലാവുന്നത്.

‘1. മോദിയുടെ കാര്‍ വരുന്നു, 2. ഗാര്‍ഡ് സല്യൂട്ട് ചെയ്യുന്നു, 3. മിസിസ് മോദിക്ക് വാതില്‍ തുറയ്ക്കാന്‍ പോകുന്നു, 4. ഇല്ല മിസിസ് മോദിയില്ല’ എന്ന കുറിപ്പോടുകൂടിയാണ് ട്വിറ്ററില്‍ ഈ വീഡിയോ ഷെയര്‍ ചെയ്തത്.


Also Read: ‘പശുവിന്റെ പേരില്‍ ഹിന്ദുതീവ്രവാദികള്‍ നടത്തുന്ന അക്രമങ്ങള്‍ക്കെതിരെ നടപടിയെക്കാന്‍ മോദിയോട് ആവശ്യപ്പെടണം’ നെതര്‍ലാന്റ് പ്രധാനമന്ത്രിക്ക് മനുഷ്യാവകാശ സംഘടനയുടെ കത്ത്


വൈറ്റ്ഹൗസിലേക്ക് മോദിയെത്തിയപ്പോഴായിരുന്നു സംഭവം. ട്രംപും മെലാനിയ ട്രംപും മോദിയെ സ്വീകരിക്കാന്‍ ചുവന്ന പരവതാനിയൊരുക്കി കാത്തിരിക്കുന്നു. രണ്ട് സുരക്ഷാ ജീവനക്കാരും ഒപ്പമുണ്ട്.

പ്രധാനമന്ത്രിയുടെ കാര്‍ വരുമ്പോള്‍ ഇരുവരും ഇരുവശത്തേക്ക് നീങ്ങുകയും കാറിന് സല്യൂട്ട് ചെയ്യുകയും ചെയ്യുന്നു. കാറിനരികിലേക്ക് നീങ്ങിയ ഇരുവരും ഡോര്‍ പിടിക്കുകയും പരസ്പരം എന്തോ പറഞ്ഞുകൊണ്ട് തുറയ്ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു.

കാറിന്റെ വലതുവശത്താണ് മോദി ഇരുന്നത്. സാധാരണയായി മറുഭാഗത്ത് നേതാക്കളുടെ ഭാര്യമാരാണ് ഇരിക്കാറുള്ളത്. ഗാര്‍ഡ് ആ ഭാഗത്തെ ഡോര്‍ തുറയ്ക്കുന്നതാണ് വീഡിയോയിലുള്ളത്.

മോദിയുടെ ഭാര്യയ്ക്കുവേണ്ടിയാണ് ഡോര്‍ തുറന്നതെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍.

Advertisement