എഡിറ്റര്‍
എഡിറ്റര്‍
സല്‍മാന് പ്രതിഫലം 100 കോടി!
എഡിറ്റര്‍
Friday 24th August 2012 12:12pm

ബോളിവുഡില്‍ താരങ്ങളുടെ പ്രതിഫലങ്ങള്‍ക്കൊന്നും പ്രത്യേക കണക്കില്ല, മാര്‍ക്കറ്റുള്ള താരമാണെങ്കില്‍ പ്രതിഫലം കൂടും. അതിനൊപ്പം അടുത്തടുത്തായി ഇറങ്ങിയ ചിത്രങ്ങളൊക്കെ ബോക്‌സ് ഓഫീസില്‍ തരംഗം ഉണ്ടാക്കിയാല്‍ പിന്നെ പ്രതിഫലത്തിന്റെ കാര്യം പറയുകയും വേണ്ട. എന്നാല്‍ പ്രതിഫലം വാങ്ങുന്നതില്‍ റെക്കോഡ് ഇടുകയാണ് ബോളിവുഡിന്റെ സ്വന്തം സല്‍മാന്‍ ഖാന്‍.

Ads By Google

പ്രതിഫലം എത്രയെന്നല്ലേ? 100 കോടി! ബോളിവുഡ് സംവിധായകന്‍ രമേഷ് തരുണിയാണ് അദ്ദേഹത്തിന്റെ അടുത്ത ചിത്രത്തിനായി സല്‍മാനുമായി 100 കോടിയുടെ കരാറില്‍ ഒപ്പുവെച്ചത്.

സല്ലുവിന്റേതായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം ബോളിവുഡില്‍ തകര്‍പ്പന്‍ ഹിറ്റുകളായതാണ് താരത്തിന്റെ ജാതകം മാറ്റിക്കുറിക്കുന്നത്. ബോളിവുഡിലെ സംവിധായകരെല്ലാം സല്ലുവിന്റെ ഡേറ്റിനായി ഇപ്പോള്‍ ക്യൂ നില്‍ക്കുകയാണെന്നാണ് പാപ്പരാസികള്‍ പറയുന്നത്.

രമേഷ് തരുണി 100 കോടി പ്രതിഫലം സല്‍മാന്‍ ഖാന് നല്‍കുന്നതോടെ ബോളിവുഡില്‍ ഒരു ചിത്രത്തിനായി ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരമെന്ന റെക്കോര്‍ഡ് സല്‍മാന് സ്വന്തമാകും.

ഏക് ദാ ടൈഗറിന്റെ വിജയത്തിന് ശേഷം പല സംവിധായകരും സല്‍മാന്റെ ഡേറ്റിനായി അദ്ദേഹത്തെ സമീപിച്ചിരുന്നെങ്കിലും നിരാശയായിരുന്നു ഫലം. എന്നാല്‍ ഇതിന് മുന്‍പും സല്‍മാനെ വെച്ച് സിനിമയെടുത്ത തരുണിയുടെ ഓഫറിന് മുന്നില്‍ സല്‍മാന്‍ സമ്മതം മൂളുകയായിരുന്നെന്നാണ്‌ പാപ്പരാസികള്‍ പറയുന്നത്.

അടുത്തകാലത്തായി പുറത്തിറങ്ങിയ സല്‍മാന്‍ ചിത്രങ്ങളില്‍ ദബാങ് 145 കോടിയും റെഡി 124 കോടിയും ബോഡിഗാര്‍ഡ് 149 കോടിയുമാണ് ബോക്‌സ് ഓഫീസില്‍ നിന്നും വാരിയത്. പിന്നെ നൂറ് കോടി പ്രതിഫലം നല്‍കി സല്‍മാനെ അഭിനയിപ്പിച്ചാല്‍ തനിയ്ക്ക് ഒരുതരത്തിലും നഷ്ടം വരില്ലെന്ന് ഉറച്ച് വിശ്വസിക്കുകയാണ് തരുണി.

Advertisement