എഡിറ്റര്‍
എഡിറ്റര്‍
കടല്‍ക്കൊല: ഇറ്റാലിയന്‍ നാവികര്‍ക്ക് കോടതിയില്‍ ഹാജരാകാന്‍ വാറണ്ട്
എഡിറ്റര്‍
Thursday 31st May 2012 10:46am

കൊല്ലം: കടലില്‍ മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന കേസില്‍ ഇറ്റാലിയന്‍ നാവികര്‍ കൊല്ലം സെഷന്‍സ് കോടതിയില്‍ ഹാജരാവണം. കോടതിയില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ട് കോടതി ഇവര്‍ക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചു. ശനിയാഴ്ച വിചാരണ ആരംഭിക്കുന്ന സാഹചര്യത്തിലാണ് കോടതി നിര്‍ദേശം.

കേസില്‍ ഇറ്റാലിയന്‍ നാവികര്‍ക്ക് ഹൈക്കോടതി കഴിഞ്ഞദിവസം ജാമ്യം അനുവദിച്ചിരുന്നു. കര്‍ശന ഉപാധികളോടെയാണ് ജാമ്യം. 1 കോടി രൂപ കോടതിയില്‍ കെട്ടിവെക്കണം, കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ അധികാര പരിധി വിട്ട് പോകരുത് തുടങ്ങിയ വ്യവസ്ഥകളാണ് കോടതി മുന്നോട്ടുവെച്ചത്.

ഇറ്റാലിയന്‍ നാവികരായ ലസ്‌തോറെ മാസി മിലിയാനോ സാല്‍വത്തോറെ ജിറോണ്‍ എന്നിവരാണ് മത്സ്യത്തൊഴിലാളികളെ വെടിവെച്ച കേസില്‍ നടപടി നേരിടുന്നത്.

Advertisement