എഡിറ്റര്‍
എഡിറ്റര്‍
വാര്‍ണര്‍ ബ്രദേഴ്‌സിന്റെ ആദ്യ ചിത്രം ഫെബ്രുവരിയില്‍
എഡിറ്റര്‍
Wednesday 7th November 2012 3:06pm

ഹോളിവുഡിലെ നമ്പര്‍ വണ്‍ നിര്‍മാതാക്കളായ വാര്‍ണര്‍ ബ്രദേഴ്‌സ് മലയാളത്തില്‍ ആദ്യമായി എടുക്കുന്ന ചിത്രത്തില്‍ മമ്മൂട്ടിയും നായകനായേക്കും. നൂറ് വര്‍ഷം തികച്ച ഇന്ത്യന്‍ സിനിമാ ചരിത്രത്തിന്റെ ആഘോഷ പരിപാടിയുടെ ഭാഗമായാണ് വാര്‍ണര്‍ ബ്രദേഴ്‌സ് മലയാളത്തില്‍ സിനിമയെടുക്കാന്‍ എത്തിയത്.

Ads By Google

നൂറാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നാല് സംവിധായകരുടെ കൂട്ടായ്മയില്‍ സിനിമയെടുക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. സലിം അഹമ്മദ്, രാജേഷ് പിള്ള, പത്മകുമാര്‍, ഷാജൂണ്‍ കാര്യാല്‍ എന്നിവരാണ് വാര്‍ണര്‍ ബ്രദേഴ്‌സിന് വേണ്ടി സിനിമയെടുക്കുന്നത്. നാല് പേര്‍ അരമണിക്കൂര്‍ വീതമുള്ള സിനിമകളാണ് എടുക്കുക.

സലീം അഹമ്മദിന്റെ ചിത്രത്തില്‍ ഫഹദ് ഫാസിലും സലീംകുമാറും പത്മകുമാറിന്റെ ചിത്രത്തില്‍ മമ്മൂട്ടിയും രാജേഷ് പിള്ള സംവിധാനം ചെയ്യുന്ന സിനിമയില്‍ കുഞ്ചാക്കോ ബോബനും ഷാജൂണ്‍ കാര്യാല്‍ ചിത്രത്തില്‍ ബിജുമേനോനും മുഖ്യവേഷങ്ങള്‍ ചെയ്യുമെന്നാണ് വാര്‍ത്തകള്‍.

ചിത്രം അടുത്ത വര്‍ഷം ഫെബ്രുവരിയോടെ തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മലയാളത്തില്‍ മാത്രമല്ല മറ്റ് ഇന്ത്യന്‍ ഭാഷകളിലും വാര്‍ണര്‍ ബ്രദേഴ്‌സ് സിനിമയെടുക്കുന്നുണ്ട്.

Advertisement