Categories

ഫേയ്‌സ്ബുക്ക് തീയേറ്ററില്‍ ഉടന്‍ പ്രദര്‍ശനത്തിന്..

സാന്‍ ഫ്രാന്‍സിസ്‌കോ: സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ഫേയ്‌സ്ബുക്ക് വീണ്ടും മാറ്റത്തിന് വിധേയമാകുന്നു. ഫേയ്‌സ്ബുക്കിലൂടെ ഇനി സിനിമയും കാണാമെന്നതാണ് പുതിയ സവിശേഷത. ഇതിനായി ലോകപ്രശസ്ത നിര്‍മ്മാതാക്കളായ വാര്‍ണര്‍ ബ്രദേര്‍സുമായി ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു. ഇതോടെ വിനോദരംഗത്തും ഫേയ്‌സ്ബുക്ക് പുതിയ കുതിച്ചുചാട്ടം നടത്തും.

ഫേയ്‌സ്ബുക്ക് ക്രെഡിറ്റ് സംവിധാനത്തിലൂടെയാണ് സിനിമ കാണാനാവുക. 3 ഡോളര്‍ കൊടുത്താല്‍ 48 മണിക്കൂര്‍ തുടര്‍ച്ചയായി സിനിമ കാണാനാകും. ഹോളിവുഡിലെ ഏക്കാലത്തെയും സൂപ്പര്‍ ഹിറ്റുകളിലൊന്നായ ‘ ഡാര്‍ക്ക് നൈറ്റ്’ ആയിരിക്കും ആദ്യമായി ഫേയ്‌സ്ബുക്കില്‍ പ്രദര്‍ശിപ്പിക്കുക. ഇതോടെ ഫേയ്‌സ്ബുക്ക് ഒരു ‘ മള്‍ട്ടി പര്‍പസ് സംവിധാനമായി’ മാറും. ഒരേസമയം സിനിമ കാണുകയും ചെയ്യാം പോസ്റ്റിംഗ് നടത്തുകയും ആവാം.

അതിനിടെ കൂടുതല്‍ സിനിമാകമ്പനികള്‍ ഫേയ്‌സ്ബുക്കുമായി ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്. ലോകത്തെ ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിക്കന്ന സൈറ്റില്‍ സിനിമ നല്‍കാനായാല്‍ അത് വന്‍ വിജയം തന്നെയായിരിക്കും സമ്മാനിക്കുകയെന്ന് കമ്പനികള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. സോണി എന്റര്‍ടെയ്ന്‍മെന്റ് ഇതിനായുള്ള ചര്‍ച്ചകള്‍ ആരംഭിച്ചുകഴിഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.