വാറങ്കല്‍: തന്റെയൊപ്പം നാടിന്റെ ക്ഷേമപ്രവര്‍ത്തനത്തിന് കൂടെ നിന്ന സഹപ്രവര്‍ത്തകര്‍ക്ക് ജില്ലാകളക്ടര്‍ സമ്മാനമായി നല്‍കിയത് 500 ബാഹുഹലി 2വിന്റെ ടിക്കറ്റുകള്‍. തെലുങ്കാനയിലെ വാറങ്കല്‍ ജില്ലാകളക്ടര്‍ അമ്രാപാലിയാണ് ജില്ലയുടെ സൗന്ദര്യവല്‍ക്കരണ ജോലിയ്ക്ക് പിന്തുണ നല്‍കിയ ജോലിക്കാര്‍ക്ക് ടിക്കറ്റുകള്‍ വിതരണം ചെയ്തത്.


Also read പേടിച്ചോടാന്‍ തുടങ്ങിയാല്‍ ജീവിതാവസാനം വരെ ഓടേണ്ടി വരും; മുഖം നോക്കിത്തന്നെയാണ് നടപടികള്‍ കൈക്കൊള്ളാറുള്ളത്; മനസ് തുറന്ന് ശ്രീറാം വെങ്കിട്ടരാമന്‍ 


ഈ മാസം ആദ്യമായിരുന്നു വാറങ്കല്‍, ഹനുമകോണ്ട, കാസിപെറ്റ് എന്നീ നഗരങ്ങളുടെ സൗന്ദര്യവല്‍ക്കരണം ആരംഭിച്ചത്. പദ്ധതി വിജയകരമായതോടെയാണ് കളക്ടര്‍ പദ്ധതിക്ക് കൂട്ടുനിന്നവര്‍ക്ക് ടിക്കറ്റുകള്‍ സമ്മാനമായി നല്‍കിയത്. ഹനംകോണ്ട ഏഷ്യന്‍ ശ്രീദേവി മാളിലെ ഷോയുടെ ടിക്കറ്റുകളാണ് കളക്ടര്‍ ബുക്‌ചെയ്തിരുന്നത്.

നേരത്തെ കളക്ടര്‍ ഇത്രയധികം ടിക്കറ്റ് ബുക് ചെയ്തത് എന്തിനാണെന്നത് ജില്ലയില്‍ ഊഹാപോഹങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. പിന്നീടാണ് തന്റെ ജീവനക്കാര്‍ക്കായാണ് ടിക്കറ്റുകളെന്ന് കളക്ടര്‍ വ്യക്തമാക്കിയത്. പ്രവര്‍ത്തിയില്‍ തന്നെ സഹായിച്ച ഗ്രേറ്റര്‍ വാറങ്കല്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കരാര്‍ ജോലിക്കാര്‍ക്കും കലാകാരന്മാര്‍ക്കുമാണ് ടിക്കറ്റുകള്‍ വിതണം ചെയ്തത്.

എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലി 2വിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇന്ത്യയില്‍ ഏറ്റവും വലിയ ബജറ്റില്‍ നിര്‍മ്മിച്ച ചിത്രം അഞ്ച് വര്‍ഷം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. പ്രഭാസ്, റാണ ദുഗ്ഗബതി, സത്യരാജ്, അനുഷ്‌കാഷെട്ടി, തമന്ന, രമ്യാകൃഷ്ണന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.