Categories

യുദ്ധകുറ്റകൃത്യങ്ങള്‍: ബംഗ്ലാദേശില്‍ രണ്ട് വിദേശീയര്‍ക്ക് വധശിക്ഷ

bus-fire

ധാക്ക: 1971-ലെ ബംഗ്ലാദേശ് വിമോചന കാലത്ത് നടന്ന യുദ്ധത്തില്‍ കുറ്റവാളികളെന്ന തെളിഞ്ഞ രണ്ട് പേര്‍ക്ക് വധശിക്ഷ.

ബ്രിട്ടീഷ് മുസ്ലിം നേതാവായ ചൗധരി മുയീനെയും അമേരിക്കന്‍ പൗരനായ അഷറഫുസ്മാന്‍ ഖാന്‍വാസിനെയുമാണ് മരണം വരെ തൂക്കിലേറ്റാന്‍ വിധിച്ചത്. വിമോചനകാലത്തെ കുറ്റകൃത്യങ്ങളുടെ വിചാരണ നടത്തുന്ന പ്രത്യേക കോടതിയുടേതാണ് വിധി.

മൂന്ന് മാസം കൊണ്ടാണ് വിചാരണ പൂര്‍ത്തിയായത്.

ഇരുവര്‍ക്കുമെതിരെ  ചുമത്തിയ കുറ്റങ്ങള്‍ സംശയാതീതമായി തെളിയിക്കാന്‍  പ്രോസിക്യൂഷന് കഴിഞ്ഞിട്ടുണ്ടെന്ന്  വിധിന്യായത്തില്‍ കോടതി പറഞ്ഞു.

യൂദ്ധകുററകൃത്യങ്ങള്‍ക്ക് പ്രതികള്‍ എല്ലാ പിന്തുണയും നല്‍കി. നീതി നടപ്പാകണമെങ്കില്‍ വധശിക്ഷ വിധിച്ചേ മതിയാകൂ എന്നും ജസ്റ്റിസ് ഉബൈദുള്‍ ഹസന്‍ പറഞ്ഞു.

തട്ടിക്കൊണ്ടുപോകല്‍, വിമോചന പോരാളികളായ 18 പേരുടെ കൊലപാതകം തുടങ്ങി 11 കുറ്റങ്ങളാണ് ചുമത്തിയിരുന്നത്.

എന്നാല്‍ ഈ കുറ്റങ്ങള്‍ രാഷ്ടീയപ്രേരിതമാണെന്നാണ് പ്രതികളുടെ അഭിഭാഷകര്‍ വാദിച്ചത്.

ബംഗ്ലാദേശിലെ മുഖ്യപ്രതിപക്ഷ പാര്‍ട്ടിയുടെ എം.പിയായ സലാഹുദ്ദീന്‍ ഖാദര്‍ ചൗധരിയെയും ഇസ്ലാമിക് പാര്‍ട്ടി നേതാവ് അബ്ദുള്‍ കലാം ആസാദിനെയും യുദ്ധകുറ്റകൃത്യങ്ങളുടെ പേരില്‍ പ്രത്യേകകോടതി നേരത്തെ വധശിക്ഷയ്ക്ക് വിധിച്ചിരിക്കുന്നു.

1971-ല്‍ നടന്ന ബംഗ്ലാദേശ് വിമോചനസമരത്തില്‍ മുപ്പത് ലക്ഷത്തിലധികം ആളുകള്‍ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍.

Tagged with: