Categories

Headlines

യുദ്ധത്തിനായി അമേരിക്ക ചിലവഴിച്ചത് 3.2ലക്ഷം കോടി ഡോളര്‍

WAR-COST of usവാഷിംങ്ടണ്‍: ഭീകരതയ്‌ക്കെതിരെയുള്ള യുദ്ധത്തിനായി അമേരിക്ക ഇതുവരെ ചിലവാക്കിയത് 3.2 ലക്ഷം കോടി ഡോളറാണെന്ന് റിപ്പോര്‍ട്ട്. അഫ്ഗാനിസ്ഥാന്‍, ഇറാഖ് യുദ്ധങ്ങള്‍ക്കാണ് ഈ പണമത്രയും ചിലവാക്കിയത്. ഇത് അടുത്തുതന്നെ 4.4ലക്ഷം കോടി  ഡോളറാകുമെന്നാണ്‌ ബ്രൗണ്‍ യൂണിവേഴ്‌സിറ്റി പുറത്തുവിട്ട പഠനറിപ്പോര്‍ട്ടില്‍ പറയുന്നത്.

യുദ്ധത്തിന് നേരിട്ട് ചിലവാക്കിയ തുകമാത്രമല്ല ഇത്. യുദ്ധത്തില്‍ പരിക്കേറ്റവരെ ചികിത്സിക്കുന്നതുള്‍പ്പെടെയുള്ള മറ്റ് ചിലവുകളും ഇതില്‍പെടും. അടുത്തിടെ ഒബാമ പുറത്തുവിട്ട അഫ്ഗാന്‍ യുദ്ധച്ചിലവുമായി ഏറെ വൈരുദ്ധ്യമുണ്ട് ഈ റിപ്പോര്‍ട്ടിന്.

2001മുതല്‍ യുദ്ധച്ചിലവുകള്‍ക്കായുള്ള പലിശയിനത്തില്‍ തന്നെ 185ബില്യണ്‍ ഡോളറാണ് അമേരിക്ക ചിലവാക്കിയത്. ഏകദേശം 74ബില്യണ്‍ ഡോളര്‍ മെഡിക്കല്‍ ബില്ലുകള്‍ അടയ്ക്കാനായി യു.എസ് ചിലവിട്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ബ്രൗണ്‍ യൂണിവേഴ്‌സിറ്റിയില്‍ അവതരിപ്പിച്ച കോസ്റ്റ് ഓഫ് വാര്‍ എന്ന ഗവേഷണ പ്രബന്ധത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

യുദ്ധച്ചിലവുകള്‍ അമേരിക്കന്‍ സാമ്പത്തികനിലയെ ബാധിക്കുന്ന സാഹചര്യത്തിലാണ് അഫ്ഗാനിസ്ഥാനില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കാന്‍ ഒബാമയെ പ്രേരിപ്പിച്ചതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

One Response to “യുദ്ധത്തിനായി അമേരിക്ക ചിലവഴിച്ചത് 3.2ലക്ഷം കോടി ഡോളര്‍”

  1. Sathish Vadakethil

    അങ്ങനെ അങ്ങനെ അമേരികായെന്ന സാമ്രാജ്യ സത്വം തുലഞ്ഞു പോട്ടെ..

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

താജ്മഹല്‍ ആയുധമാക്കി രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാനാണ് സംഘപരിവാര്‍ നീക്കം;നൂറ്റാണ്ടുകളായി വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താജ്മഹല്‍ തന്നെ അജണ്ടക്ക് ഇരയാകുന്നത് ദുരന്തമാണെന്നും തോമസ് ഐസക്ക്

തിരുവനന്തപുരം: അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് താജ്മഹല്‍ മുന്‍ നിര്‍ത്തി രാജ്യത്തെ വര്‍ഗ്ഗീയമായി വിഭജിക്കാനാണെന്ന് സംഘപരിവാര്‍ സംഘടനകളുടെ നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് ധനമന്ത്രി ഡോ: തോമസ് ഐസക്ക്.ബാബറി മസ്ജിദ് തകര്‍ത്തത് ഒരു ദീര്‍ഘകാല പദ്ധതിയുടെ തുടക്കമായിരുന്നു എന്നും. ദേശവിദേശങ്ങളിലെ നാനാജാതിമതസ്ഥരായ സഞ്ചാരപ്രേമികളും സൌന്ദര്യാരാധ