എഡിറ്റര്‍
എഡിറ്റര്‍
വഖാര്‍ യൂനിസ് വീണ്ടും പാക്ക് കോച്ചാവുന്നു
എഡിറ്റര്‍
Saturday 25th January 2014 10:57am

wakher-younis

കറാച്ചി: ഒരിക്കല്‍ കളിക്കാരന്റെ റോള്‍, ഇനി കോച്ചിന്റെ റോള്‍. മുന്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വഖാര്‍ യൂനിസ് കോച്ചിന്റെ കുപ്പായമണിയാനുള്ള തയ്യാറെടുപ്പിലാണ്.

പാക്കിസ്ഥാന്‍ ടീമിന്റെ പരിശീലകസ്ഥാനം 2011ല്‍ ആണ് വഖാര്‍ യൂനിസ് രാജിവച്ചത്. ഓസ്‌ട്രേലിയയില്‍ സ്ഥിരതാമസമാക്കിയ കുടുംബാംഗങ്ങളോടൊത്ത് സമയം ചെലവഴിക്കാന്‍ സാധിക്കാത്തതുകൊണ്ടായിരുന്നു അന്ന് രാജി തീരുമാനമെടുത്തത്.

തികച്ചും അപ്രതീക്ഷിതമായിരുന്നു അന്ന് വഖാറിന്റെ രാജി. എന്നാല്‍ ഇപ്പോള്‍ കുടുംബാംഗങ്ങളുമായി ദുബായില്‍ താമസിക്കാന്‍ തീരുമാനിച്ചതോടെയാണ് വീണ്ടും കോച്ച് പദവിയിലേക്ക് എത്താനുള്ള സന്നദ്ധത വഖാര്‍ യൂനിസ് അറിയിച്ചത്.

ഏഷ്യാ കപ്പ്, വേള്‍ഡ് കപ്പ് തുടങ്ങിയ മത്സരങ്ങളില്‍ ടീമിനെ സജ്ജമാക്കുകയെന്ന പ്രധാന വെല്ലുവിളിയാണ് വഖാര്‍ നേരിടാന്‍ പോകുന്നത്.

2004ല്‍ രാജ്യാന്തര ക്രിക്കറ്റില്‍നിന്ന് വിരമിച്ച വഖാര്‍ യൂനിസിനെ 2010ലെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ പാക്കിസ്ഥാന്‍ ടീമിനേറ്റ തിരിച്ചടിയെ തുടര്‍ന്നാണ് പരിശീലകനായി നിയമിച്ചത്.

87 ടെസ്റ്റുകളില്‍നിന്നു 10.03 ശരാശരിയില്‍ 373 വിക്കറ്റ് വീഴ്ത്തിയ വഖാര്‍ ഏകദിനങ്ങളിലും മികച്ച പ്രകടനം കാഴ്ചവച്ചു. 262 ഏകദിനങ്ങളില്‍നിന്നായി 416 വിക്കറ്റുകളും ഇദ്ദേഹം കരസ്ഥമാക്കിയിരുന്നു.

Advertisement