Categories

സല്‍മാനും കത്രീനയും ഒന്നിച്ച് ജീവിക്കുന്നത് കാണാന്‍ ആഗ്രഹം: ആമിര്‍ ഖാന്‍

salman-katrina

മുംബൈ: ഉറ്റ സുഹൃത്ത് ആമിറിന്റെ ആഗ്രഹം കേട്ട് അന്താളിച്ചിരിക്കുകയാണ് സല്‍മാന്‍ ഖാനും കത്രീന കൈഫും.

ഇരുവരും തമ്മിലുള്ള പ്രണയം അവസാനിപ്പിച്ച് നാളുകള്‍ കഴിയുകയും കത്രീന റണ്‍ബീറുമായി അടുക്കുകയും ചെയ്തപ്പോഴാണ് ആമിര്‍ പഴയ കാര്യങ്ങളൊക്കെ ഓര്‍മിപ്പിച്ച് ഇരുവരേയും അസ്വസ്ഥരാക്കിയിരിക്കുന്നത്.

സല്‍മാന്‍ ഖാന്റെ വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു ആമിറിന്റെ ഇടിത്തീ പോലുള്ള മറുപടി. സല്‍മാനേയും കരീനയേയും യഥാര്‍ത്ഥ ജീവിതത്തില്‍ ഒന്നിച്ച് കാണാന്‍ ആഗ്രഹമുണ്ടെന്നായിരുന്നു ആമിറിന്റെ മറുപടി.

കൂടാതെ ഇരുവര്‍ക്കും വേണ്ടി ‘ദില്‍ ചീസ് ക്യാ ഹേ ആപ് മേരി ജാന്‍ ലീജിയേ’ എന്ന ഗാനവും ആമിര്‍ പാടി.

ആമിറിന്റെ അഭിപ്രായത്തിന് കത്രീന പറഞ്ഞ മറുപടി ഇങ്ങനെയാണ്, ‘ഇതിന് എന്താണ് മറുപടി പറയേണ്ടത് എന്ന് എനിക്കറിയില്ല. എന്തെങ്കിലും നല്ല മറുപടി ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നുണ്ട്. പക്ഷേ, ഒന്നും പറയാന്‍ സാധിക്കുന്നില്ല.’

ആമിറിന്റെ പരാമര്‍ശത്തോട് പക്ഷേ, സല്‍മാന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

Tagged with: |