എഡിറ്റര്‍
എഡിറ്റര്‍
പരാതിയുണ്ട്, കാത്തിരുന്ന് കാണാമെന്ന് സരിത
എഡിറ്റര്‍
Friday 22nd November 2013 12:22pm

saritha-new-2

തിരുവനന്തപുരം: തനിക്ക് പരാതിയുണ്ടെന്ന് സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിതാ നായര്‍ കോടതിയില്‍ പറഞ്ഞു.

പത്ത് മിനിട്ട് സരിതയുമായി കൂടിക്കാഴ്ച നടത്താന്‍ കോടതി സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണനെ അനുവദിച്ചു. തുടര്‍ന്ന് ഇരുവരും ചര്‍ച്ച നടത്തി.

അടുത്ത ദിവസം ജയിലില്‍ ചെന്ന് സരിതയില്‍ നിന്ന് പരാതി എഴുതി വാങ്ങുമെന്ന്  അഭിഭാഷകന്‍ അറിയിച്ചു.

അതിനിടെ എ.പി അനില്‍കുമാര്‍, കെ.ബി ഗണേഷ് കുമാര്‍, കെ.സി വേണുഗോപാല്‍ എന്നിവരും സരിതയുമായുള്ള കിടപ്പറദൃശ്യങ്ങള്‍ തന്റെ കൈയിലുണ്ടെന്ന ബിജു രാധാകൃഷ്ണന്റെ അവകാശവാദം സരിത നിഷേധിച്ചു. ബിജുവിന്റെയും ബിജുവിന്റെ അഭിഭാഷകന്റെയും ആരോപണങ്ങള്‍ തെറ്റാണ്. കൂടുതല്‍ വെളിപ്പെടുത്തലുകള്‍ കാത്തിരുന്ന് കാണാമെന്നും സരിത മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ബിജു തന്റെ ലോക്കല്‍ ഗാര്‍ഡിയനല്ലെന്നും തന്റെ കാര്യങ്ങള്‍ പറയാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും സരിത കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Advertisement