വാളയാര്‍: വാളയാറില്‍ ബസും ലോറിയും കൂട്ടിയിടിച്ച് 18 പേര്‍ക്ക് പരിക്ക്. അപകടത്തില്‍പ്പെട്ടവരില്‍ ഏഴ് പേരുടെ നില ഗുരുതരമാണ്.
കോയമ്പത്തൂരില്‍ നിന്നും പാലക്കാട്ടേക്ക് വരികയായിരുന്ന തമിഴ്‌നാട് കോര്‍പറേഷന്‍ ബസ് ലോറിക്ക് പിന്നില്‍ ഇടിക്കുകയായിരുന്നു.

മലമ്പാര്‍ സിമന്റസ് ഫാക്ടറിക്ക് സമീപത്തായിരുന്നു അപകടം. വ്യഴാഴ്ച രാവിലെ അഞ്ചരയോടെയാണ് അപകടമുണ്ടായത്. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്.

സംഭവത്തില്‍ രണ്ട് മലയാളികള്‍ക്കും പരിക്കേറ്റിട്ടുണ്ട്. എലപ്പുള്ളി സ്വദേശി രാജേഷ് കുമാറിനും തൃശൂര്‍ സ്വദേശി സോജനുമാണ് പരിക്കേറ്റ മലയാളികള്‍.