എഡിറ്റര്‍
എഡിറ്റര്‍
രാഷ്ട്രപതിസ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ കോണ്‍ഗ്രസ് തീരുമാനമെടുക്കുമെന്ന് പ്രണാബ് മുഖര്‍ജി
എഡിറ്റര്‍
Saturday 9th June 2012 4:22pm

രാഷ്ട്രപതിസ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ കോണ്‍ഗ്രസ് തീരുമാനമെടുക്കുമെന്ന് കേന്ദ്രമന്ത്രി പ്രണാബ് മുഖര്‍ജി. കോല്‍ക്കത്തയില്‍ തന്റെ വസതിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്‍ക്കും സ്വന്തം ഇഷ്ടപ്രകാരം രാഷ്ട്രപതിയാകാന്‍ ആകില്ലല്ലോയെന്നും അദ്ദേഹം ചോദിച്ചു.

പ്രണബിനെ രാഷ്ട്രപതി സ്ഥാനത്തേക്ക് കോണ്‍ഗ്രസ് പരിഗണിക്കുന്നതായ വാര്‍ത്തകള്‍ സജീവമാണ്. ഈ പശ്ചാത്തലത്തിലായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ ഇക്കാര്യം ആരാഞ്ഞത്. നേരത്തെയും ഇത് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാന്‍ പ്രണാബ് തയാറായിട്ടില്ല.

Advertisement