എഡിറ്റര്‍
എഡിറ്റര്‍
അരക്കെട്ടിന് ഭംഗിയേകാന്‍ ഫാഷന്‍ ബെല്‍റ്റ്
എഡിറ്റര്‍
Thursday 15th November 2012 3:41pm

ഗേള്‍സ് ആക്‌സസറീസിലെ പുതിയ ഫാഷനാണ് ലെതര്‍ വെയ്സ്റ്റ് ബെല്‍റ്റ്. വൈവിധ്യമാര്‍ന്ന ആകൃതിയിലുള്ള ബെല്‍റ്റുകളാണ് ഇന്ന് പെണ്‍കുട്ടികളുടെ മനം കവരുന്നത്.

Ads By Google

ഫ്രോക്കിനും സ്‌കര്‍ട്ട് ടോപ്പിനും ഷോര്‍ട്ടിനും ജീന്‍സിനുമെല്ലാമൊപ്പം  മെറ്റാലിക് ബെല്‍റ്റുകള്‍ ധരിക്കാം. നിറത്തിലും ഏറെ വൈവിധ്യവുമായാണ് ഇവ വിപണികളില്‍ സ്ഥാനം പിടിക്കുന്നത്.

ബ്ലാക്ക്, സില്‍വര്‍, ഗോള്‍ഡന്‍, ആന്റിക് നിറങ്ങളിലുള്ള ബെല്‍റ്റുകളാണ് ഇപ്പോള്‍ ഹിറ്റ്. വാച്ചിന്റെ ചെയിന്‍ പോലെയും മാല പോലെയും വാച്ചിന്റെ ചങ്ങല പോലെയുമെല്ലാം തോന്നിക്കുന്ന ബെല്‍റ്റുകളുണ്ട്.

കല്ലുകളും മുത്തുകളും പതിച്ച മെറ്റാലിക് ബെല്‍റ്റുകളാണ് മറ്റൊരു തരംഗം. നിറപ്പകിട്ടുള്ള മുത്തുകളും കല്ലുകളും ശരിക്കും ഫെമിനിന്‍ ലുക്ക് സമ്മാനിക്കുകയും ചെയ്യും.

നാണയങ്ങള്‍ തൂക്കിയിട്ടത് പോലെ തോന്നിക്കുന്ന പാര്‍ട്ടിവെയര്‍ ബെല്‍റ്റുകളുണ്ട്. ചെയിനില്‍ അങ്ങിങ് പൂക്കളുടേയും ഹൃദയത്തിന്റേയും ബട്ടര്‍ഫ്‌ളൈയുടേയും ആകൃതിയിലുള്ള മോട്ടിഫുകള്‍ തൂക്കിയിട്ട ബെല്‍റ്റുകളുമുണ്ട്.

വിവാഹത്തിന് വധു ധരിക്കുന്ന അരപ്പട്ടയെ ഓര്‍മ്മിപ്പിക്കുന്ന മെറ്റാലിക് ബെല്‍റ്റുകളും പെണ്‍കുട്ടികളുടെ ഇഷ്ടം പിടിച്ചുപറ്റുന്നു. ഒരുഭാഗം മെറ്റല്‍ മറുപകുതി ലെതര്‍ അല്ലെങ്കില്‍ എന്ന രീതിയിലുള്ള ബെല്‍റ്റുകളുമുണ്ട്.

ബ്ലാക്ക് ഡ്രസിനൊപ്പവും ഗോള്‍ഡന്‍ ബെല്‍റ്റും വൈറ്റ് ഡ്രസിനൊപ്പം ബ്രൗണ്‍ ബെല്‍റ്റും ആകര്‍ഷകമാകുമെന്നതില്‍ സംശയമില്ല. പുതിയ ട്രെന്‍ഡായ ലേസ് ഡ്രസുകള്‍ക്ക് ഭംഗികൂട്ടാനും മെറ്റാലിക് ബെല്‍റ്റ് തന്നെ ഉപയോഗിക്കുകയാണ് നല്ലത്.

Advertisement