തിരുവനന്തപുരം: ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍ ഉണ്ടായിട്ടും എന്തുകൊണ്ടാണ് കോടതികള്‍ പ്രതികരിക്കാത്തതെന്ന് ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്‍ ചോദിച്ചു. കോടതികള്‍ ഉറങ്ങുകയാണോ എന്നും വൈക്കം വിശ്വന്‍ ചോദിച്ചു.

ഐസ്‌ക്രീം കേസ് ഒരു രാഷ്ട്രീയവിവാദം മാത്രമല്ല. ജഡ്ജിമാരും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് വന്നിട്ടുണ്ട്. എന്നിട്ടും കോടതിയുടെ ഭാഗത്തുനിന്നും ഇടപെടലുകള്‍ ഉണ്ടായിട്ടില്ല. കോടതി ഉറങ്ങുകയാണോ എന്നും വൈക്കം വിശ്വന്‍ ചോദിച്ചു.

റോഡില്‍ ഇറങ്ങിനിന്ന് സംസാരിച്ചാല്‍പോലും കോടതി ഇടപെടാറുണ്ട്. ഇക്കാര്യത്തില്‍ കോടതിമൗനം പാലിക്കുകയാണ്. പി.ശശി തെറ്റുചെയ്തിട്ടുണ്ടെങ്കില്‍ നടപടിയെടുക്കുമെന്നും വൈക്കം വിശ്വന്‍ വ്യക്തമാക്കി.