Categories

വൈശാഖന്റെ പുതിയ ചിത്രം കസിന്‍സ്

vyshaka

വിശുദ്ധന്‍ എന്ന ചിത്രത്തിനു ശേഷം പുതിയ ചിത്രം കസിന്‍സുമായി വൈശാഖന്‍.  കുഞ്ചാക്കോ ബോബന്‍, മനോജ് കെ. ജയന്‍, സുരാജ് വെഞ്ഞാറമൂട്, ജോജോ എന്നിവരാണ് ചിത്രത്തില്‍ കസിന്‍സായി എത്തുന്നത്.

കോമഡി ത്രില്ലറായ ചിത്രത്തിന് സേതുവാണ് തിരക്കഥയൊരുക്കുന്നത്. വിനോദ് ഇലമ്പള്ളിയാണ് ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത്.

ചിത്രീകരണം മാര്‍ച്ച് 10ന് ആരംഭിക്കും. കസിന്‍സിന് പുറമെ രണ്ട് സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങളും വൈശാഖന്‍ ഈ വര്‍ഷം തന്നെ ഒരുക്കുന്നുണ്ട്.

മമ്മുട്ടിയെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിന് ബെന്നി പി. നായരമ്പലം തിരക്കഥയെഴുതുന്നു.  ആന്റോ ജോസഫാണ് ചിത്രം നിര്‍മ്മിക്കുന്നുത്.

മോഹന്‍ലാല്‍ നായകനായെത്തുന്ന വൈശാഖന്റെ മറ്റൊരു ചിത്രമാണ് പുലിമുരുകന്‍. ഉദയ്കൃഷ്ണയും സിബി കെ. തോമസും തിരക്കഥയെഴുതുന്ന ചിത്രം നിര്‍മ്മിക്കുന്നത് ടോമിച്ചന്‍ മുളകുപാടം ആണ്.

Tagged with: |