തിരുവനന്തപ്പുരം: വൈപ്പിന്‍-കായംകുളം വാതക പൈപ്പ് ലൈനിന് അനുമതിയായി. ചോര്‍ച്ചയുണ്ടായാല്‍ ഉടന്‍ അടക്കാമെന്ന ഉറപ്പിന്മേലാണ് വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധ സമിതി അനുമതി നല്‍കിയത്.

ചോര്‍ച്ച ഉണ്ടായാല്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് മത്സ്യത്തൊഴിലാളികളില്‍ ബോധവത്കരണം നടത്താന്‍ നിര്‍ദേശമുണ്ട്.

ജലാശയങ്ങളിലൂടെയാണ് പൈപ്പ് ലൈന്‍ കടന്നു പോകുക. കായംകുളം എന്‍.ടി.പി.സി.യില്‍ 1050 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാണ് വാതകം കൊണ്ട് വരുന്നത്. 907 കോടി രൂപയുടേതാണ് പദ്ധതി.