വെള്ളിത്തിരയില്‍ പ്രേക്ഷകര്‍ക്ക് ആവേശമായി മാറിയ വൈഗ  ഇപ്പോള്‍  അതിര്‍ത്തി കടന്ന് തമിഴിലെത്തി.

Ads By Google

പാലാ എടേത്ത് ഹണി റോസ് ജോസഫ് എന്ന വൈഗയുടെ ആദ്യ തമിഴ് ചിത്രമായ കലൈവാണിയുടെ  ചിത്രീകരണം ഇപ്പോള്‍ ചെന്നൈയില്‍ പുരോഗമിക്കുകയാണ്.

പുതുമുഖ സംവിധായകനും നടീനടന്മാരും ഏറെ പ്രതീക്ഷയോടെ കാണുന്ന സിനിമയാണ് ‘കലൈവാണി’. കലൈവാണി എന്നുതന്നെയാണ് വൈഗയുടെ കഥാപാത്രത്തിന്റെയും പേര്.

കലൈവാണി എന്നാല്‍ ലക്ഷ്മി എന്നാണര്‍ത്ഥം.

തികച്ചും ഗ്രാമീണ അന്തരീക്ഷമാണ് ചിത്രത്തില്‍ ഉടനീളമുള്ളത്.

മലയാളത്തില്‍ വൈഗ ഇതുവരെ പൂര്‍ത്തിയാക്കിയത് ഒമ്പത് ചിത്രങ്ങളാണ്. ഇതില്‍ അഞ്ചെണ്ണം പുറത്തിറങ്ങി.

നല്ല  സിനിമയുടെ ഭാഗമാവുകയാണ് തന്റെ ലക്ഷ്യം. അതിന് ഇമേജ് തനിക്കൊരു പ്രശ്‌നമല്ല. വളരെ ആകസ്മികമായാണ് താന്‍ സിനിമയിലെത്തുന്നതെന്നും വൈഗ പറഞ്ഞു.

മോഹന്‍ലാല്‍ നായകനായി അഭിനയിച്ച അലക്‌സാണ്ടര്‍ ദ ഗ്രേറ്റിലൂടെയാണ് വൈഗ ആദ്യമായി വെള്ളിത്തിരയിലെത്തുന്നത്.

മലയാളത്തില്‍ ഇപ്പോള്‍ രണ്ട് സിനിമകള്‍ വൈഗ കരാര്‍ ചെയ്തിട്ടുണ്ട്. മനോജ് കെ.ജയന്‍ നായകനായ ചിത്രമാണ് ഇതിലൊന്ന്. ഇതിന്റെ ചിത്രീകരണം ഏപ്രിലില്‍  തുടങ്ങും.

കൈലാഷ്-ടിനിടോം എന്നിവര്‍ നായകരായ മറ്റൊരു പ്രൊജക്ടിലും ഈ യുവ നടി അഭിനയിക്കുന്നുണ്ട്.