Categories

ഐസകിനെ ബഹിഷ്‌കരിക്കാന്‍ വ്യാപാരി വ്യവസായി സമിതി തീരുമാനം

thomas-isac

തൃശൂര്‍: ധനമന്ത്രി തോമസ് ഐസകിനെ ബഹിഷ്‌കരിക്കാന്‍ സി.പി.ഐ.എം അനുകൂല വ്യാപാരി സംഘടനായ വ്യാപാരി വ്യനസായി സമിതി തീരുമാനം. ഇന്ന് തൃശൂരില്‍ ചേര്‍ന്ന സംസ്ഥാന കമ്മിറ്റിയാണ് തീരുമാനമെടുത്തത്. ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉച്ചക്ക് ശേഷമുണ്ടാകും.
വില്‍പന നികുതി ചെക്ക്‌പോസ്റ്റുകളില്‍ നടക്കുന്ന അഴിമതി തടയുന്നതിന് നിരന്തരം ആവശ്യപ്പെട്ടിട്ടും നടപടിയില്ലാത്തതിനെ തുടര്‍ന്നാണ് തീരുമാനമെന്നാണറിയുന്നത്. വ്യാപാരി വ്യവസായി സംഘടനയുടെ രക്ഷാധികാരി സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗമായ ഇ പി ജയരാജനാണ്. ഇന്നത്തെ യോഗത്തില്‍ ജയരാജന്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് പിന്‍മാറുകയായിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.