Administrator
Administrator
ഐസക്കിനെ ബഹിഷ്‌കരിക്കാനുള്ള തീരുമാനം ഉപേക്ഷിച്ചു
Administrator
Sunday 4th October 2009 5:35pm

thomas-isacതൃശൂര്‍: ധനമന്ത്രി തോമസ് ഐസക്കിനെ ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് വ്യാപാരി വ്യവസായി സമിതി പിന്‍വാങ്ങി. സി.പി.ഐ.എം നേതൃത്വം പ്രശ്‌നത്തില്‍ ഇടപെട്ടതിനെത്തുടര്‍ന്നാണു തീരുമാനം പിന്‍വലിച്ചത്. ധനമന്ത്രി തോമസ് ഐസക്കിനെ ബഹിഷ്‌കരിക്കുന്നതിന് സി.പി.ഐ.എം അനുകൂല വ്യാപാരി വ്യവസായി സമിതി രാവിലെ തീരുമാനിച്ചിരുന്നു. തൃശൂരില്‍ ചേര്‍ന്ന സംസ്ഥാന സമിതി യോഗത്തിലായിരുന്നു തീരുമാനം.

വ്യാപാര കേന്ദ്രങ്ങളില്‍ വില്‍പന നികുതി റെയ്ഡും തുടര്‍ന്ന് വില്‍പന നികുതി ഓഫിസുകളില്‍ വിജിലന്‍സ് റെയ്ഡും നടത്തിയ ധനമന്ത്രിയുടെ നടപടിയാണ് സമിതിയെ പ്രകോപിപ്പിച്ചത്. ഈ സംഭവത്തിനു പിന്നാലെയാണ് സി.പി.ഐ.എം അനുകൂല വ്യാപാരി വ്യവസായി സമിതി ധനമന്ത്രിക്കെതിര പരസ്യമായി രംഗത്തെത്തിയത്. സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്‍ രക്ഷാധികാരിയായ സംഘടനയാണ് വ്യാപാരി വ്യവസായി സമിതി. കഴിഞ്ഞ മാസം സമിതി സംഘടിപ്പിച്ച പരിപാടിയില്‍ ധനന്ത്രാലയത്തിനെതിരെ ജയരാജന്‍ വിമര്‍ശനമുന്നയിച്ചത് വിവാദമായിരുന്നു.

Advertisement