ദുബൈ: ഡര്‍ബന്‍ ടെസ്റ്റിലെ മികച്ച പ്രകടനം ഇന്ത്യന്‍ താരങ്ങളായ വി വി എസ് ലക്ഷ്ണിന്റേയും സഹീര്‍ ഖാന്റെയും കരിയര്‍ഗ്രാഫില്‍ പുതിയ നേട്ടങ്ങള്‍ തീര്‍ത്തു.

മികച്ച ബാറ്റിംഗ് കാഴ്ച്ചവെച്ച ലക്ഷ്മണ്‍ ഐ സി സിയുടെ ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ ആദ്യ പത്തിനുള്ളിലെത്തി. ഒമ്പതാം സ്ഥാനത്താണ് ലക്ഷ്മണ്‍. രണ്ടാം സ്ഥാനത്ത് സച്ചിനും നാലാംസ്ഥാനത്ത് സെവാഗുമാണുള്ളത്.

ബൗളര്‍മാരുടെ പട്ടികയില്‍ നാലാംസ്ഥാനത്താണ് സഹീര്‍ ഖാന്‍. ഡര്‍ബനിലെ മികച്ച പ്രകടനമാണ് മൂന്നുസ്ഥാനം മെച്ചപ്പെടുത്തി നാലാംസ്ഥാനത്തെത്താന്‍ സഹീറിനെ സഹായിച്ചത്. ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ റാങ്കിംഗില്‍ എട്ടാംസ്ഥാനത്താണ്.